TopTop
Begin typing your search above and press return to search.

എംഎൽഎ മഞ്ഞളാംകുഴി അലിക്ക് ഫുൾ A+, അതും എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഒരുമിച്ച്

എംഎൽഎ മഞ്ഞളാംകുഴി അലിക്ക് ഫുൾ A+, അതും എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഒരുമിച്ച്
പെരിന്തൽമണ്ണ എംഎൽഎയും മുൻ വ്യവസായിയുമായ മഞ്ഞളാംകുഴി അലിക്ക് എല്ലാ വിങ്ങയങ്ങളിലും എ പ്ലസ്. അതും എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഒരുമിച്ച്. സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണിത്. എസ്എസ്എൽസി -പ്ലസ്ടു വിജയികളെ അനുമോദിച്ച് നൽകിയ ഉപഹാരമാണ് എംഎല്‍എക്ക് തിരിച്ചടിയായത്.

മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് സംഘടിപ്പിച്ച വിജയാരവം 2018-19 എന്ന പരിപാടിക്ക് വേണ്ടിയായിരുന്നു ഉപഹാരം തയ്യാറാക്കിയത്. എന്നാൽ ഇതിലെ പേരും ഫോട്ടോയും രേഖപ്പെടുത്തിയതിലെ പിശക് സംഭവത്തിന്റെ ആശയം തന്നെ മാറ്റുകയയിരുന്നു. ഷീൽഡ് വായിച്ചാൽ പത്ത്, പ്ലസ്ടു കോഴ്സുകളിൽ മുഴുവൻ എപ്ലസ് നേടിയ മഞ്ഞളാംകുഴിക്ക് അഭിനന്ദനങ്ങൾ എന്നാണ് മനസിലാവുക. സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയും എറ്റെടുത്തിട്ടുണ്ട്.



ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ രശ്മി ഗൊഗോയ്

Next Story

Related Stories