UPDATES

സോഷ്യൽ വയർ

‘ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം, ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല’; ആ വൈറല്‍ കുറിപ്പിലെ താരങ്ങള്‍ ഇവരാണ്‌

കുട്ടികൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുവാണ്

തങ്ങളുടെ വീട്ടില്‍ നിന്നും വിറ്റ ആട്ടിന്‍കുട്ടിയെ ഒന്നുകൂടി കാണാൻ അനുവാദം ചോദിച്ച് പുതിയ ഉടമയ്ക്ക് കുട്ടികൾ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിധിന്‍ നെടുമ്പിനാല്‍ എന്ന വ്യക്തിയാണ് തന്റെ ഫേസ്ബുക്ക് വഴി കുട്ടികളുടെ കത്ത് പങ്കുവെച്ചത്. കുട്ടികളുടെ നിഷ്‌കളങ്കമായ ആ കത്ത് അധികം താമസിക്കാതെ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ജോലി കഴിഞ്ഞ് കുറച്ചു നേരം വിശ്രമിക്കാനായി വക്കീലിന്റെ വീട്ടില്‍ ഇരുന്നപ്പോഴാണ് കുട്ടികളുടെ കത്ത് നിധിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തങ്ങളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ. എന്നാല്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ അവര്‍ ഇനി വരുമ്പോള്‍ ആടിനെ കാണാനുള്ള അനുവാദത്തിനായി കത്ത് എഴുതി വെച്ചിട്ടു പോകുകയായിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ കത്തെഴുതിയ കുട്ടികളെ കണ്ടെത്തിയിരിക്കുകയാണ് നിധിന്‍. കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വിവരം പങ്കുവെച്ചെത്തിയതും നിധിന്‍ തന്നെയാണ്. കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം.എം.സി.എസ്.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാര്‍ത്ഥി ജോര്‍ജ് കോശി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ എസ്.മാത്യൂ എന്നീ കുട്ടികളാണ് ആ കത്തിനു പിന്നിലെന്നു നിധിന്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍

ഇതാണ് മലയാളികൾ തേടി നടന്ന ആ കുട്ടികൾ..

തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻ കുട്ടികളെ കാണുവാൻ അനുവാദം തരണമെന്ന ആവശ്യവുമായി രണ്ട് കുട്ടികൾ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ എന്നെ ബന്ധപ്പെട്ടിരുന്നു.

കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നിൽ. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികൾ. ഇവർ ബഹ്‌റൈനിൽ തമാസമായിരുന്നു. കഴിഞ്ഞ വർഷമാണ് കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തത്.
കുട്ടികൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുവാണ്..

ഒരു നിമിഷത്തേക്ക് എങ്കിലും ബാല്യത്തിന്റെ മധുരമുള്ള ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുവാനും സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുവാനും ആ കത്തിലൂടെ ഈ കുട്ടികൾക്ക് സാധിച്ചു..
പ്രിയപ്പെട്ട കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മകൾ.. 

Read More : വ്യാജരേഖ കേസ്; എല്ലാ രേഖകളും വ്യാജമല്ല, തേലക്കാട്ടച്ചന്‍ കൈമാറിയ ഫയല്‍ എവിടെ പോയി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍