UPDATES

സോഷ്യൽ വയർ

ആശുപത്രിയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതെന്തിനാണ്? ഡോ. ജിനേഷ് പിഎസ് ചോദിക്കുന്നു

കോളേജില്‍ വൈകി ചെല്ലുമ്പോള്‍ കാരണം ചോദിക്കും. ലീവ് ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ പോയപ്പോളുള്ള സെല്‍ഫി കൂടി കൊണ്ടുവരാനാണ് സാര്‍ പറഞ്ഞത് എന്ന് വിദ്യാര്‍ത്ഥികള്‍

സ്‌കൂളിലാണെങ്കിലും കോളേജിലാണെങ്കിലും വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പോയെന്ന കാരണം പറഞ്ഞ് വൈകി വരുമ്പോള്‍ തെളിവ് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. ഒപി ടിക്കറ്റോ, ട്രീറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ, പ്രിസ്‌ക്രിപ്ഷനോ ഒക്കെയാണ് സാധാരണയായി ഇതിന് തെളിവുകളായി നല്‍കുന്നത്. അതേസമയം അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ഡോക്ടര്‍ക്കൊപ്പം നിന്നുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഡോക്ടര്‍ ആയ ജിനേഷ് പിഎസ് പറയുന്നു. ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“രോഗവിവരങ്ങള്‍ പറഞ്ഞശേഷം വിചിത്രമായ ഒരഭ്യര്‍ത്ഥന

‘ഡോക്ടര്‍, പരിശോധിക്കുന്ന സമയത്ത് ഒരു സെല്‍ഫി എടുക്കാന്‍ അനുവദിക്കണം’

സാധാരണ ക്യൂവില്‍ നില്‍ക്കുന്നവരുടെ ബഹളവും കുറ്റപ്പെടുത്തലുകളും കേള്‍ക്കാറുണ്ട്, ചിലര്‍ സന്തോഷവും പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇങ്ങനെ ഒരു ചോദ്യം ആദ്യമായാണ് കേള്‍ക്കുന്നത്.

‘അതെന്തിനാണ് ?’

‘കോളേജില്‍ വൈകി ചെല്ലുമ്പോള്‍ കാരണം ചോദിക്കും. ലീവ് ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ പോയപ്പോളുള്ള സെല്‍ഫി കൂടി കൊണ്ടുവരാനാണ് സാര്‍ പറഞ്ഞത്.’

‘അതിന് ഓപി ടിക്കറ്റ് കാണിച്ചാല്‍ പോരേ ?’

‘അത് സമ്മതിക്കില്ല. അതുമാത്രം പോരാ. അങ്ങനെയല്ലേ പറഞ്ഞത് ?’ കൂടെവന്ന സുഹൃത്തിനോട് ചോദ്യം. സുഹൃത്ത് അതെ എന്ന മട്ടില്‍ തലയാട്ടി.

‘സെല്‍ഫി ബുദ്ധിമുട്ടാണ്. നിങ്ങള്‍ ആശുപത്രിയുടെ മുന്നില്‍ നിന്നോ അല്ലെങ്കില്‍ കൗണ്ടറിന് മുന്‍പില്‍ നിന്നോ മറ്റോ ഫോട്ടോ എടുക്കൂ.’

‘കോളേജില്‍ ചെല്ലുമ്പോള്‍ സമ്മതിക്കില്ല, വഴക്കാവും.’

‘നിങ്ങള്‍ ഓപിയുടെ വെളിയിലിറങ്ങിയ ശേഷം ചിത്രം എടുക്കുന്ന കാര്യം ആലോചിക്കൂ. ഈ തിരക്കിനിടയില്‍ ബുദ്ധിമുട്ടിക്കരുത്. ട്രീറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കില്‍ പിന്നീട് പറഞ്ഞാല്‍ മതി.’

അതവിടെ നില്‍ക്കട്ടെ… ആശുപത്രിയില്‍ പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കണം എന്നൊക്കെ പറഞ്ഞു വിടുന്നത് കുറച്ചക്രമമാണ്. ട്രീറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് മനസ്സിലാക്കാം.

പക്ഷേ… ഇത് ….”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍