TopTop
Begin typing your search above and press return to search.

ഡോ. സണ്ണിയെവിടെ? മണിച്ചിത്രത്താഴ് ടീമിൽ ലാലേട്ടനെ തിര‍ഞ്ഞ് സോഷ്യൽ മീഡിയ

ഡോ. സണ്ണിയെവിടെ? മണിച്ചിത്രത്താഴ് ടീമിൽ ലാലേട്ടനെ തിര‍ഞ്ഞ് സോഷ്യൽ മീഡിയ
നാഗവല്ലിയുടെ കഥ പറഞ്ഞ, സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഇന്നും പുതുമ നഷ്ടപ്പെടാത്ത സിനിമയാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഗംഗയും നാഗവല്ലിയുമായി ശോഭനയും നകുലനായി സുരേഷ് ഗോപിയും ഡോ. സണ്ണിയായി മോഹൻലാലും തകർക്ക് അഭിനയിച്ച ചിത്രം. ചിത്രം റിലീസ് ചെയ്ത് 26 വർഷമാവുമ്പോൾ ഓർമ്മ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. എന്നാല്‍ ഈ ത്രോബാക്ക് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഒന്ന്.

മണിച്ചിത്രത്താഴിന്റെ സെറ്റില്‍ വച്ചെടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ സുരേഷ് ഗോപി, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, കെ പി എ സി ലളിത, ശോഭന, സുധീഷ്, വിനയപ്രസാദ്, രുദ്ര, സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍, ഛായാഗ്രഹകന്‍ വേണു മറ്റ് അണിയറപ്രവര്‍ത്തകരെല്ലാവരുമുണ്ട്. എന്നാൽ മോഹൻലാലില്ല.

സോഷ്യല്‍മീഡിയയിൽ ചിത്രം കണ്ട ആരാധകര്‍ക്ക് അറിയേണ്ടത് സിനിമയിലെ പ്രധാന കഥാപാത്രമായ മോഹന്‍ലാല്‍ ഈ ചിത്രത്തിൽ നിന്ന് എങ്ങനെ മിസ്സായെന്നതാണ്. ലാലേട്ടന്‍ എവിടെയെന്നും സണ്ണിക്കുട്ടനെവിടെപ്പോയെന്നും ചോദിച്ച് നിരവധി പേരാണ് കമന്റു ചെയ്തിരിക്കുന്നത്. ചിത്രം ക്രോപ്പ് ചെയ്യപ്പെട്ടതാണെന്ന ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. എന്നാൽ ലാലേട്ടനെ ഒഴിവാക്കി ഇതെങ്ങനെ ശരിയാവുമെന്നാണാണ് ആരാധകരുടെ നിലപാട്.














View this post on Instagram




















Manichitrathazhu #malayalamcinema #malayalam


A post shared by LAL (@lal_director) on





Next Story

Related Stories