സോഷ്യൽ വയർ

സോഷ്യല്‍ മീഡിയയിൽ ‘വടക്കൻ’ കാറ്റ്; ട്രോളില്‍ ആടി ഉലഞ്ഞ് കോൺഗ്രസ്

തൃശൂർ സ്വദേശിയും ദേശീയ തലത്തില്‍ ശ്രദ്ധേയനുമായ ടോം വടക്കന്റെ ബിജെപി പ്രവേശനം സംസ്ഥാനത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. തുടർച്ചയായി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതിനെ രൂക്ഷമായി വിമർശിക്കുന്നതാണ് മിക്ക ട്രോളുകളും. ബിജെപിക്ക് ലഭിക്കാവുന്ന മികച്ച നേതാവ് എന്നതരത്തിലും ട്രോളുകൾ‌ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

അതിനിടെ, തൃശൂർ സ്വദേശിയും ദേശീയ തലത്തില്‍ ശ്രദ്ധേയനുമായ ടോം വടക്കന്റെ ബിജെപി പ്രവേശനം സംസ്ഥാനത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോള്‍ ബിജെപി ആകുമെന്ന ഇടത് പക്ഷത്തിന്റെ ഉൾപ്പെടെ ആരോപണങ്ങൾ നിലനിൽക്കുന്നതാണ് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍