TopTop
Begin typing your search above and press return to search.

നിരനിരയായെത്തി കാണാതാകുന്ന വാഹനങ്ങള്‍; ദുരൂഹതയ്ക്ക് പിന്നിലെ കഥ തേടി സോഷ്യല്‍ മീഡിയ / വീഡിയോ

നിരനിരയായെത്തി കാണാതാകുന്ന വാഹനങ്ങള്‍; ദുരൂഹതയ്ക്ക് പിന്നിലെ കഥ തേടി സോഷ്യല്‍ മീഡിയ / വീഡിയോ
കപ്പലുകളും വിമാനങ്ങളും കാണാതാവുന്ന ബര്‍മുഡ ട്രയാംഗിള്‍പോലെ ഇതാ എറ്റൊരു സ്ഥലം. ഇവിടെ വിമാനവും കപ്പലുമല്ല കാണാതാവുന്നത്. നിരനിരയായെത്തി കാണാതാവുന്നത് റോഡിലൂടെ പോവുന്ന വാഹനങ്ങളാണ്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബര്‍മുഡ ട്രയാംഗിളുമായി ചേര്‍ത്തുപറയപ്പെടുന്ന ഈ വീഡിയോ കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തുന്നു.

ഒരു പാലത്തിലേക്ക് കയറിയ വാഹനങ്ങള്‍ പെട്ടെന്ന് കാണാതാവുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. ഡാനിയേല്‍ എന്ന ആള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഹാരി പോട്ടര്‍ കഥയിലേതുപോലുള്ള മന്ത്രിക പ്രതിഭാസമാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വീഡിയോയില്‍ യഥാര്‍ത്ഥത്തിലുള്ളത് പാലം അല്ലെന്നാണ് വിശദീകരണം. ഒരു സാധാരണ റോഡാണിതെന്നും പെയിന്റിങിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നതാണെന്നും സൂക്ഷിച്ച് നോക്കിയാല്‍ കാണാന്‍ കഴിയും.


മകന്റേയും ഭാര്യയുടേയും ചിത്രത്തിനൊപ്പം സന്തോഷകരമായ ആ രഹസ്യം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍


Next Story

Related Stories