TopTop
Begin typing your search above and press return to search.

ജോഷിക്കൊരു ട്രിബ്യൂട്ട്; വീഡിയോ വൈറലാവുന്നു

ജോഷിക്കൊരു ട്രിബ്യൂട്ട്; വീഡിയോ വൈറലാവുന്നു
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജോഷിക്കുവേണ്ടി ഒരുക്കിയ ട്രിബ്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. നിരവധി എഡിറ്റിംഗ് വീഡിയോയിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യന്‍ ആണ് ജോഷിക്ക് ഒരു വീഡിയോയുമായി രംഗത്ത് എത്തിയത്.

മലയാള സിനിമയിലെ നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ അമരക്കാരനായ ജോഷിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയത്.

ഇതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം അടുത്ത ചിത്രവുമായി എത്താനിരിക്കുകയാണ് സംവിധായകന്‍ ജോഷി. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. റെജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.




ആശുപത്രിക്കുള്ളില്‍ നഴ്‌സുമാരുടെ ടിക് ടോക്ക്; അന്വേഷണം പ്രഖ്യാപിച്ചു


Next Story

Related Stories