TopTop
Begin typing your search above and press return to search.

'മഴയും വെയിലും' കൊള്ളാന്‍ മൂവാറ്റുപുഴയ്ക്ക് പോന്നോളൂ, ഇവിടെ '40 ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടര്‍' ഉണ്ട്

മഴയും വെയിലും കൊള്ളാന്‍ മൂവാറ്റുപുഴയ്ക്ക് പോന്നോളൂ, ഇവിടെ 40 ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടര്‍ ഉണ്ട്

മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ജനങ്ങള്‍ക്ക് വെയിലും മഴയും കൊള്ളാന്‍ വേണ്ടി 40 ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ വാദം.

നിരവധി ട്രോളുകളാണ് ഇതേ കുറിച്ച് എത്തുന്നത്. ട്രോളുകളില്‍ കൂടിയാണ് ബസ് ഷെല്‍ട്ടറിനെ കുറിച്ച് എല്ലാവരും അറിഞ്ഞു തുടങ്ങിയത്. ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണ രീതിയാണ് ട്രോളുകളിലേക്ക് നയിച്ചത്.

എന്നാല്‍ ബസ് ഷെല്‍ട്ടറിന്റെ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ് ട്രോളുകളെ എതിര്‍ക്കുന്നവരും ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ ബസ് ഷല്‍ട്ടറിന്റെ ശാസ്ത്രീയ വശങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

കമന്റുകള്‍

40 ലക്ഷം രൂപയുടെ ബസ്‌സ്റ്റോപ്പിന് പിന്നിലെ സത്യം എന്ത് ?? അത്യാധുനിക സൗകര്യത്തിൽ 40 ലക്ഷം മുതൽ മുടക്കി നിർമിക്കാൻ ഇരിക്കുന്ന കച്ചേരിതാഴം ബസ്‌സ്റ്റോപ് ജനങ്ങൾക്ക് തണലോ??

.

'വിദഗ്ധരായ ആർക്കിടെക്ചർമാരുടെ വാക്കുകളിലേക്ക്...

ടെൻസൈൽ മെംബ്രേയ്‌നെ റൂഫിങ് എന്ന അധികം നൂതനമല്ലാത്ത, എന്നാൽ വിദേശ രാജ്യങ്ങളിലും നമ്മുടെ രാജ്യത്തു തന്നെയും ധാരാളമായി പൊതു സ്ഥലങ്ങളിൽ ഷെൽട്ടർ , ക്യാനോപ്പി എന്നിവ നിർമിക്കാനായി ഉപയോഗിച്ച് വരുന്ന ഒരു റൂഫിങ് മെറ്റീരിയൽ സിസ്റ്റം ആണ് മൂവാറ്റുപുഴ,കച്ചേരിത്താഴത്തുള്ള ബസ് ഷെൽട്ടർ നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്, ചരിത്രത്തിൽ 1980 കളിൽ റഷ്യൻ ആർക്കിടെക്ട വ്ലാദിമിർ ഷുക്കോവ് ആണ് ഈ സാങ്കേതിക വിദ്യ കെട്ടിട നിർമാണത്തിൽ ആദ്യമായി ഉപയോഗിച്ചത് അതിനു ശേഷം പല രാജ്യങ്ങളും ഇത് പോലുള്ള പല നിർമിതികളും ചെയ്യുകയുണ്ടായി.

നമുക്ക് ചുറ്റും തന്നെ ഇത് പോലെ ചെയ്ത ഉദാഹരണങ്ങൾ ധാരാളമായി കാണുവാൻ സാധിക്കും ലുലു മാൾ എടപ്പളളി , മാൾ ഓഫ് ട്രാവൻകോർ , നെഹ്‌റു ട്രോഫി ഫിനിഷിങ് പവിലിയൻ തുടങ്ങിയവ ..

1) ബസ്, ഷെൽറ്ററിനുള്ളിൽ കയറി നിർത്തി ആളെ കയറ്റി പോകാൻ സാധിക്കുന്ന രീതിയിൽ ആണ് പൊക്കം ചെയ്തിരിക്കുന്നത്, ആൾക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലം (പ്ലാറ്റ്‌ ഫോം ) 10 അടി വീതിയിൽ നിർദിഷ്ട ഹൈവേ റോഡിൽ നിന്നും ഒരടി പൊങ്ങിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

2) 20 അടി പ്രോജെക്ഷൻ ആൾക്കാർ നിൽക്കേണ്ട ഭാഗത്തു നിന്നും റൂഫ് തള്ളിയിട്ടിട്ടുണ്ട് അത് മഴയിൽ നിന്നും വെയിലിൽ നിന്നും പ്ലാറ്റ് ഫോമിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകും.

3) തെക്കോട്ടു പോകേണ്ട ബസുകൾ ഉദ്ദേശിച്ചാണ് ഈ ഷെൽട്ടർ, അത് പടിഞ്ഞാറോട്ടു തിരിച്ചു മാത്രമേ സ്ഥാപിക്കാൻ സാധിക്കുകയുള്ളു, സ്ഥലദൗർബല്യതയും പടിഞ്ഞാറോട്ടു സ്ഥാപിക്കാൻ കാരണമാണ്

4) സാധാരണ ഫ്രെയിംവർക്ക് താഴെഭാഗത്താണ് മിക്കവാറും ചെയ്യാറുള്ളത് അതിൽ പക്ഷികൾ ചേക്കേറാനും കാഷ്ടിക്കാനുമുള്ള സാധ്യത ഉണ്ട്, പക്ഷെ ഇതിൽ ഫ്രെയിംസ് മുകളിലാണ്.

5) മഴവെള്ളം ഒഴുകി പോകാൻ പാകത്തിൽ മധ്യത്തിൽ ഉള്ള സപ്പോർട്ടിങ് പില്ലർ തന്നെ ഡ്രൈനേ പൈപ്പ് ലൈൻ കോൺസിൽ ചെയ്തിരിക്കുന്നു,

6) ഇതിൽ ഉപയോഗിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള ടെൻസൈൽ ഫാബ്രിക് , സെർജി ഫെറാറി എന്ന ഫ്രഞ്ച് കമ്പനിയുടെ ലോകോത്തര നിലവാരത്തിലുള്ള ഒരു ഠൻ വരെ ലോഡ് താങ്ങാൻ സാധിക്കുന്ന ഗ്യാരണ്ടീ ഉള്ള മെറ്റീരിയൽ ആണ് ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്.

[ഇതിൽ മെറ്റീരിയൽ തുക മാത്രമാണ് പറഞ്ഞിട്ടുള്ളത് ..കൂടാതെ പൈലിങ് ,പില്ലർ തുടങ്ങിയ മറ്റുപണികളുമുണ്ട്]

(N. B):, ഈ പോസ്റ്റ്‌ തികച്ചും ഗൂഗിളിനെയും ആർക്കിടെക്ചറുംമാരുടെ സഹായത്തോടുകൂടി പരിമിതമായ അറിവുകൾ വെച്ച് എഴുതിയതാണ്. ഒരു പാർട്ടിയോടും അനുഭാവം ഈ പേജിന് ഇല്ല.

കടപ്പാട് : Muvattupuzhanews.in'



Read More : സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് എല്‍ഡിഎഫ്; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ സാധ്യത പട്ടിക ഇങ്ങനെ">സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് എല്‍ഡിഎഫ്; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ സാധ്യത പട്ടിക ഇങ്ങനെ


Next Story

Related Stories