UPDATES

സോഷ്യൽ വയർ

മേരാ പ്യാരാ കൈലാസ വാസിയോം: ട്രോളില്‍ മുങ്ങി മോദിയുടെ ഹിമാലയ ജീവിതം

മൂന്ന് മണിക്ക് മുള്ളാനെണീക്കും.. ഐസായി വടിപോലെ ഇരിക്കുന്ന മൂത്രം ഒടിച്ചെടുക്കും.. ആ വടി കൊണ്ട് മുതലപ്പള്ളത്തിയെ പിടിച്ച് കൊങ്ങ പൊട്ടിച്ച് വെയിലത്തിട്ടുണക്കി എവറസ്റ്റ് മാര്‍ക്കറ്റില്‍ കൊണ്ടെ കൊടുക്കുമ്പൊ മോദിജിക്കും കിട്ടുമാരുന്നു 350

പതിനേഴാം വയസ്സില്‍ താന്‍ ഹിമാലയത്തിലായിരുന്നപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണരുകയും കൊടുംതണുപ്പില്‍ കുളിക്കുകയും ചെയ്യുമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ട്രോളി ട്രോളര്‍മാര്‍. കഴിഞ്ഞ ദിവസം ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇത്തരത്തില്‍ അവകാശപ്പെട്ടത്. ഹിമാലയത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (സൂര്യോദയത്തിന് മൂന്നു മണിക്കൂര്‍ മുമ്പ്) എല്ലാ ദിവസവും ഉണര്‍ന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നെന്നാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു.

അഴിമുഖം പിന്നീട് ആ അഭിമുഖത്തിന്റെ പരിഭാഷ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ ലിങ്ക് വച്ചും സ്‌ക്രീന്‍ ഷോട്ട് വച്ചും അല്ലാതെ സിനിമ രംഗങ്ങളുടെ മീമുകള്‍ വഴിയും ഒട്ടനവധി ട്രോളുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഐസിയു, ട്രോള്‍ റിപ്പബ്ലിക് തുടങ്ങിയ ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റുകള്‍ ഒട്ടുമിക്കതും മികച്ച ട്രോളുകളായിരുന്നു. ഇതിലെ കമന്റുകള്‍ വായിച്ചാല്‍ മതി എത്ര ടെന്‍ഷനാണെങ്കിലും റിലാക്‌സ്ഡ് ആകുമെന്നായിരുന്നു ഞങ്ങളുടെ ഒരു സബ്‌ക്രൈബര്‍ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്. ‘മൂന്ന് മണിക്ക് മുള്ളാനെണീക്കും.. ഐസായി വടിപോലെ ഇരിക്കുന്ന മൂത്രം ഒടിച്ചെടുക്കും.. ആ വടി കൊണ്ട് മുതലപ്പള്ളത്തിയെ പിടിച്ച് കൊങ്ങ പൊട്ടിച്ച് വെയിലത്തിട്ടുണക്കി എവറസ്റ്റ് മാര്‍ക്കറ്റില്‍ കൊണ്ടെ കൊടുക്കുമ്പൊ മോദിജിക്കും കിട്ടുമാരുന്നു 350..’ എന്നാണ് ഒരാളുടെ കമന്റ്. ‘ഹിമാലയത്തിലെ തണുപ്പാണ് തണുപ്പ് അതായത് നമ്മള്‍ എന്നേറ്റുനിന്ന് മൂത്രമൊഴിച്ചാല്‍ മൂത്രം ‘റ’ പോലെ ഐസ് ആയി നില്‍ക്കും പിന്നെ ബാക്കി ഒഴിക്കണമെങ്കില്‍ നമ്മള്‍ അത് പൊട്ടിച്ചു കൊടുക്കണം. അതൊക്കെ വെച്ച നോക്കുമ്പോള്‍ ഈ തണുപ്പ് ഒകെ നിസാരം (മഹാനായ സന്യാസി വര്യന്‍ ജഡില ശ്രീ മോഡിയുടെ ജീവിതത്തില്‍ നിന്നും എടുത്ത ഒരു കഥ )ഈ കമന്റുകള്‍ പിന്നീട് പ്രധാന ട്രോള്‍ വാചകമാകുകയും ചെയ്തു. ‘വെളുപ്പിന് 3 മണിക് എഴുന്നേറ്റ് വാരണസി മീന്‍ മാര്‍ക്കറ്റിലേക്ക് ഉള്ള ഐസ്, ഹിമാലയത്തില്‍ പോയി കൊണ്ട് വരുമായിരുന്നു എന്റെ മോങ്ങിജി..’ ആണ് വൈറല്‍ ആയ മറ്റൊരു കമന്റ്. ‘അങ്ങനെ അവസാനം ഹിമാലയത്തിന്റെ മോളില്‍നിന്ന് ഒറ്റ ചാട്ടായിരുന്നു ഇന്ത്യയിലേക്ക്.. അയ്‌നാണ് മേക് ഇന്ത്യാ, അച്ഛാദിന്‍ എന്നൊക്കെ പറീണത്..’ എന്ന് ഒരു കമന്റില്‍ പറയുന്നു. ‘ഇതിനാണ് ഹിമാലയന്‍ തള്ള് എന്ന് പറയുന്നത്’. ‘ഹിമാലയം തള്ളിമറിച്ചിടുമോ?’ എന്നും ചിലര്‍ ചോദിക്കുന്നു.

‘പിന്നെ ഐസ് കട്ടയ്ക്കു മഞ്ഞ പെയിന്റടിച്ച് ചായ ഉണ്ടാക്കി ഉണക്കാനിടും’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മോദിയുടെ ബയോപിക് സിനിമയില്‍ വിവേക് ഒബ്രോയി അഭിനയിക്കാന്‍ ഒരുങ്ങുന്നതിനെയും ഈ ഹിമാലയന്‍ തള്ളിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. ‘വിവേക് ഒബ്രോയി കൊറേ കഷ്ടപ്പെടും’. മറ്റുചില വൈറല്‍ കമന്റുകള്‍ താഴെ:

‘എന്റെ ഹിമാലയ ഇങ്ങനെ അല്ല, മറുതകളേ….. ഞാന്‍ പറഞ്ഞത് ഹിമാലയ ഹോട്ടല്‍ & ടീ ഷോപ്പ്….. നേരത്തേ എഴുന്നേറ്റ് കുളിച്ച്, സമാവര്‍ കത്തിച്ചാലല്ലേ, ചായ ഉണ്ടാക്കാന്‍ പറ്റൂ…. പഴയകാല ചായക്കടകള്‍ കാണാത്ത ബ്ലഡി ഫൂള്‍സ്..!’, ‘എന്നിട്ടു ഒരു മൂന്നു മൂന്നരയാകുമ്പം തള്ളു തുടങ്ങും ..അങ്ങനെ മോഡിജി തള്ളി തള്ളി യാണു എവറസ്റ്റ് നു ഉയരം വെച്ചതു..’, ‘പിന്നെ അതി രാവിലെ തന്നെ അധികം ഉള്ള ഐസ് ഒകെ കടിച്ചു പൊട്ടിച്ചു വെള്ളം ആക്കി ഒഴുക്കി വിടും ഹോ പൂവര്‍ റിവേര്‍സ് ഞാന്‍ ഇല്ലങ്കില്‍ കാണാമായിരുന്നു’, ‘എന്നിട്ട് മൂന്നേ മുക്കാലിന് ഗുജറാത്ത് യൂണിവേഴ്സിറ്റി വഴി പോകുന്ന ‘അമ്മേ നാരായണ’ ബസില്‍ പഠിക്കാന്‍ ഗുജറാത്തിലേക്ക്. ക്ലാസ് കഴിഞ്ഞാല്‍ വൈകീട്ട് നാല് മണിക്കുള്ള ‘മയില്‍ വാഹനത്തില്‍ ‘ തിരിച്ചു ഹിമാലയത്തിലേക്ക്.’, ‘മാത്രം അല്ല ഹിമാലയത്തില്‍ നിന്നും ഒരു കല്ല് രാവിലെ ഉരുട്ടി മുകളില്‍ കയറ്റി, താഴേക്ക് തള്ളി ഇടുമായിരുന്നൂ. പിന്നെ സമയം കിട്ടുമ്പോള്‍ ലെ അ മുതല കുഞ്ഞിനെ പിടിച്ചു കളിക്കുന്നത് കൂടി പറയാമായിരുന്നു.. ‘എന്നാലും എന്റെ ബാബെട്ട ഇങ്ങള് ഏതു ജാതി വിടലാ ഇഷ്ടാ’, ‘എന്റെ തള്ളുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിവരാറില്ലെ.. ചിരി ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിക്ക് ഇനിയും എന്റെ തള്ളുകള്‍ കേട്ട് ചിരിക്കുവാന്‍ വേണ്ടിയെങ്കിലും എന്നോടൊപ്പം നിക്കണമെന്ന് കരഞ്ഞു പറയുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ചിലര്‍ മോദിയുടെ നോട്ട് നിരോധനത്തെയും മോദിയുടെ ഡിഗ്രിയെയും ഇതുമായി ബന്ധപ്പെടുത്തുന്നു. ‘വാഹ്! 50 ദിവസത്തിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എന്നെ കൊന്നോളൂ എന്ന പഴയ പൊറാട്ട് നാടകത്തിന് ശേഷം പുതിയ നാടകം ! ഓസ്‌കാര്‍ നോമിനേഷന് അര്‍ഹം’, ‘പതിനേഴാം വയസ്സില്‍ ഹിമാലയത്തിലേക്ക് യാത്ര തിരിച്ച ഇദ്ദേഹത്തിന് എങ്ങനെയാണ് ബിരുദം കിട്ടിയത്’. എന്നിവയാണ് ആ കമന്റുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍