UPDATES

സോഷ്യൽ വയർ

‘അയ്യപ്പനുണ്ട് അല്ലങ്കില്‍ ഇങ്ങനെ സംസ്‌കൃതത്തില്‍ തെണ്ടേണ്ടി വരുമോ?’ ശശികലയുടെ ശതം സമര്‍പ്പയാമിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടവരെ രക്ഷിക്കാന്‍ നൂറ് രൂപ വേണമെന്ന് ശശികല.. പേര് ശതം സമര്‍പ്പയാമി

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ ക്രിമിനലുകളെ എല്ലാവരും നൂറ് രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ശതം സമര്‍പ്പയാമി എന്നാണ് ഈ യാചിക്കലിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. സുപ്രിംകോടതി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചതിന് പിന്നാലെ കേരളത്തിലങ്ങോളമിങ്ങോളം വലിയ തോതിലുള്ള അക്രമങ്ങളാണ് നടന്നത്. മൂന്ന് മാസത്തിനിടെ 67,094 പ്രതികളാണ് അക്രമസംഘങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും കേസില്‍ അകപ്പെട്ടതുമെന്ന് ഇന്ന് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഇവര്‍ സംഘപരിവാര്‍ അനുകൂലികള്‍ അല്ല ഭക്തരാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ഇത്രയും കാലം ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ രക്ഷിക്കാന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇറങ്ങിയിരിക്കുകയാണ് കെ പി ശശികലയും കൂട്ടരും. ശബരിമലയെ രക്ഷിക്കാനെത്തിയ കര്‍മ്മ ഭടന്മാര്‍ പലരും ജയിലിലാണ്. ഒരു നൂറു രൂപയെങ്കിലും അവരെ രക്ഷിക്കാന്‍ ഉപയോഗിക്കൂവെന്നാണ് ശശികലയുടെ വീഡിയോയില്‍ പറയുന്നത്. ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചപ്പോഴാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കുരുങ്ങിയത്. ജയിലില്‍ കിടക്കുന്നവരെ രക്ഷിക്കാന്‍ ഏവരും പണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ആരും കാണിക്ക ഇടരുതെന്നും അത് ദേവസ്വം ബോര്‍ഡിനും അതുവഴി സര്‍ക്കാരിനും പോകുമെന്നാണ് ശോഭാ സുരേന്ദ്രനും രാഹുല്‍ ഈശ്വറും ശശികലയുമെല്ലാം ഈ തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. പണത്തിന് പകരം സ്വാമി ശരണം എന്നെഴുതിയ പേപ്പറുകള്‍ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇപ്പോള്‍ ശതം സമര്‍പ്പയാമി എന്ന ഓമനപ്പേരിട്ട് സംസ്‌കൃതത്തില്‍ തെണ്ടാനിറങ്ങിയിരിക്കുകയാണ് സംഘപരിവാറുകാര്‍ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ചിലര്‍ സ്റ്റാറ്റസുകളായും മീമുകളായും പോസ്റ്റ് ചെയ്ത ട്രോളുകള്‍ താഴെ:

“ശതം സമര്‍പ്പയാമി’ എന്റെ പങ്കിന്റെ സ്‌ക്രീന്‍ഷോട്ട്.. ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ.. ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങളില്‍ പൈസക്ക് പകരം ‘സ്വാമി ശരണം’ തുണ്ടുകള്‍ നിക്ഷേപിക്കാന്‍ ആഹ്വാനം ചെയ്ത സംഘികള്‍ക്ക്.. ഒരു ഹിന്ദുവിന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ട്..”- പ്രശാന്ത് കുമാര്‍ വീരത്ത്

“സംഘികള്‍ എന്നെ ദൈവവിശ്വാസി ആക്കും എന്നാണ് തോന്നുന്നത്. കാണിക്കയിടരുത് എന്ന് പറഞ്ഞ ശോഭയ്ക്കു 25000 പിഴയും ശശികല നൂറു രൂപ തരുമോ എന്ന് ഇരക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ നമ്മള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും. അയ്യപ്പനുണ്ട്.”- രശ്മി നായര്‍

“ധ്വജപ്രണാമം മിത്രങ്ങളെ..,??
‘ശതം സമര്‍പ്പിയാമി ‘ എന്നെഴുതിയ ബക്കറ്റുമായി സംശയാസ്പദമായ സാഹചര്യത്തില്‍ നിങ്ങളുടെ വീടിന് പരിസരത്ത് ആരെയെങ്കിലും കണ്ടാല്‍ സ്വാമി ശരണം എന്ന് ഒരു കടലാസില്‍ എഴുതിയ ശേഷം ആ ബക്കറ്റില്‍ നിക്ഷേപിക്കുക..”-പ്രണോയ് നാരായണന്‍

“പിരിവിന് വന്നാല്‍, കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര പരാജയപ്പെട്ട സ്ഥിതിക്ക് ആ തുക വകമാറ്റി ചിലവഴിക്കാന്‍ പറഞ്ഞാല്‍ മതി.”- ദിനു മാവിലോടന്‍ പി ഡി വാണ്ടറര്‍

“അല്ലെങ്കിലും സംസ്‌കൃതത്തില്‍ പറഞ്ഞാ തെറി, തെറിയല്ലാണ്ടാവും മലയാളിക്ക്. അത്യാവശ്യം ഭക്തീം ആവും. അത് പോലെ, സംസ്‌കൃതത്തില്‍ തെണ്ട്യാല്‍ തെണ്ടല്‍ തെണ്ടലല്ലാണ്ടാവും ന്നാണു….. സമര്‍പ്പയാമി!”- രേണു രാമനാഥ്

“സത്യത്തില്‍ വേദം അനുസരിച്ച് ചിന്തിച്ചാല്‍ ആരും ‘ശതം സമര്‍പ്പയാമി’ എന്ന് പറയില്ല. കാരണം നൂറു വര്ഷം മനുഷ്യായുസ്സായി കണക്കാക്കുന്നതാണ്.
പശ്യേമ ശരദ: ശതം
ജീവേമ ശരദ: ശതം
ബുദ്ധെമ ശരദ: ശതം
രോഹെമ ശരദ: ശതം
പൂഷേമ ശരദ: ശതം
എന്നിങ്ങനെ നൂറു വര്ഷം ബുദ്ധിയും സമൃദ്ധിയും ഒക്കെ ആയി ജീവിച്ചിരിക്കട്ടെ എന്നാണു വേദ മന്ത്രം പറയുന്നത്. അപ്പോള്‍ നൂറു രൂപ ഇട്ടു ആരെങ്കിലും ”ശതം സമര്‍പ്പയാമി” എന്ന് പറഞ്ഞിട്ട് അത് ഫലിച്ചാല്‍ പോകുന്നത് സ്വന്തം ജീവിതമായിരിക്കും എന്നാണു വേദം പറയുന്നത്.
ഇതിനാണോ ഈ ബലിദാനം എന്നും പറയുന്നത്?”- ടി ടി ശ്രീകുമാര്‍

ശതം സമര്‍പ്പയാമീടെ ശ മാറ്റി കൊആക്കി സമമാറ്റി തകയാക്കിയാല്‍ കൊഴപ്പോണ്ടോ?- ഷാജി തകിടിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍