സോഷ്യൽ വയർ

സച്ചിൻ, മമത ബാനർജി, ഡാരന്‍ ലെഹ്മാന്‍, ലക്ഷ്മണ്‍; മെൽബണിൽ ചരിത്ര വിജയം നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി ട്വിറ്റർ ലോകം

37 വർഷങ്ങൾക്ക് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ടെസ്റ്റ് മൽസരം ജയിക്കുന്നത്.

ബോക്സിങ് ഡേയ് ടെസ്റ്റിൽ ഓസ്‌ട്രേലിക്കെതിരെ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദിച്ച് ട്വിറ്റർ ലോകം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക്‌ 137 റൺസിന്റെ തകർപ്പൻ ജയം. 37 വർഷങ്ങൾക്ക് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ടെസ്റ്റ് മൽസരം ജയിക്കുന്നത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചപ്പോള്‍ ആദ്യ സെഷന്‍ മഴയെടുത്തു.

എന്നാല്‍ മഴ മാറി ആസ്‌ട്രേലിയ ബാറ്റിങ് തുടങ്ങി മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് കംഗാരുപ്പടയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍ പാറ്റ് കമ്മിന്‍സിനെ(63) സ്ലിപ്പില്‍ പുജാരയുടെ കൈകളിലെത്തിച്ച് ബുംറയാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ലയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഇന്ത്യക്ക് നിര്‍ണായക വിജയവും സമ്മാനിച്ചു.

മെൽബണിലെ വിജയത്തോടെ ട്വിറ്ററിൽ ടീം ഇന്ത്യ ആണ് ഹോട് ടോപിക്. രാഷ്ട്രീയ സിനിമ സാമൂഹ്യ രംഗത്തെ പ്രഗത്ഭർ വീരാട് കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനങ്ങൾ അറിയിക്കാൻ അക്ഷരാർത്ഥത്തിൽ മത്സരിക്കുകയാണ്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഇന്ത്യൻ താരവും എം എൽ എയുമായ സിധു, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ, സെവാഗ്, ശ്രീലങ്കൻ തരാം റസ്സൽ അർണോൾഡ്, മുൻ ഓസ്‌ട്രേലിയൻ തരാം ലെഹ്മാൻ അടക്കം പ്രമുഖർ ഇതിനോടകം ടീം ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചില ട്വീറ്റുകൾ കാണാം :

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍