സോഷ്യൽ വയർ

‘മൂന്നാം നമ്പറില്‍ പുതിയൊരാളെ കൊണ്ടു വരണം’; റെയ്‌നയ്‌ക്കെതിരെ ആരാധകര്‍

14 പന്തില്‍ വെറും 8 റണ്‍സാണ് റെയ്‌ന നേടിയത്

ഐ.പി.എല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാന്‍, ചെന്നൈയുടെ മൂന്നാം നമ്പറിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടാണ് സുരേഷ് റെയ്‌നയ്ക്ക്. എന്നാല്‍ അതെല്ലാം തിരുത്തുകയാണ് ആരാധകര്‍ ഇപ്പോള്‍. മത്സരം ചെന്നൈ തോറ്റതോടെ റെയ്‌നെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

ഈ സീസണില്‍ റെയ്‌ന വലിയ പരാജയമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ ടീമില്‍ ഏറ്റവും വലിയ പരാജയമായത് റെയ്‌നയാണ്. ഹാര്‍ദിക് പാണ്ഡ്യയുടേത് അടക്കം രണ്ടു ക്യാച്ചുകളും ഒപ്പം നിര്‍ണായകമായ രണ്ടു ഡി.ആര്‍.എസ് എടുക്കുകയും അതിലൊന്ന് നഷ്ടപ്പെടുത്തുകയും ചെയ്തു. കൂടാതെ 14 പന്തില്‍ വെറും 8 റണ്‍സാണ് റെയ്‌ന നേടിയത്.

റെയ്‌നയ്ക്ക് സ്വയം വിരമിച്ചു കൂടെ, മൂന്നാം നമ്പറിനു പുതിയ ഒരാളെ കൊണ്ടു വരണം, ഒരു ദിവസം കൊണ്ടു റെയ്‌നയെ ഇത്രയും വെറുക്കുമെന്നു കരുതിയില്ല തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.

Read More : മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍