TopTop
Begin typing your search above and press return to search.

നടുറോഡിൽ യുവാവ് തീക്കൊളുത്തിയ കവിതയുടെ കുടുംബത്തിന് സഹായമാവശ്യമുണ്ട്; അടിയന്തിരമായി ഇടപെടണമെന്ന് നഴ്സിങ് സംഘടന

നടുറോഡിൽ യുവാവ് തീക്കൊളുത്തിയ കവിതയുടെ കുടുംബത്തിന് സഹായമാവശ്യമുണ്ട്; അടിയന്തിരമായി ഇടപെടണമെന്ന് നഴ്സിങ് സംഘടന

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ പെട്രോളൊഴിച്ച് തീക്കൊളുത്തിയുള്ള ആക്രമണം നേരിട്ട് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കവിത വിജയകുമാറിന് അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ നേതാവ് ജാസ്മിൻ ഷാ. കവിതയ്ക്ക് അടിയന്തിര സഹായവുമായി 50000 രൂപ അടിയന്തിര സഹായമായി നൽകുമെന്ന് സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷാ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

70%-ത്തിലധികം പൊള്ളലേറ്റിരുന്നു പെണ്‍കുട്ടിക്ക്. സാധാരണ ജീവിതത്തില്‍ എത്താന്‍ ഒരു ദിവസം 30000 രൂപയിലധികം ചെലവ് വരുന്ന ചികിത്സ വേണം. ഇതിനായി കുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്നും ജാസ്മിന്‍ഷ പോസ്റ്റില്‍ പറയുന്നു. കവിതയുടെ സഹോദരിയുടെ ഫോൺ നമ്പരും അക്കൗണ്ട് വിവരങ്ങളും സഹിതമാണ് പോസ്റ്റ്.

പോസ്റ്റ് പൂര്‍ണരൂപത്തില്‍

'കവിതാ വിജയകുമാറിന് 50000 രൂപയുടെ അടിയന്തിര ചികിത്സാ സഹായം അനുവദിച്ചു യുഎൻഎ

പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കവിത എറണാകുളം മെഡിക്കൽ സെന്റെർ ആശുപത്രിയിൽ ചികിത്സയിലാണ്.വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത. യുഎൻഎ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയിൽ കെട്ടിവെക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും, ബിലിവേഴ്സ് യുഎൻഎ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആയതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു .

Read: പ്രണയം നിരസിച്ചു; തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി

പണമില്ലാത്തതിന്റെ പേരിൽ ഒരു യുഎൻഎ പ്രവർത്തകർക്കും കുടുംബാഗങ്ങൾക്കും യുഎൻഎ ഉളളിടത്തോളം ജീവൻ വെടിയേണ്ടി വരില്ല.

കവിത എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.

വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളിൽ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ചുവടെ നൽകുന്നു. കഴിയാവുന്ന വിധം സഹായിക്കാൻ കഴിയുന്നവർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

VIDYA VIJAYAKUMAR

ORIENTAL BANK OF COMMERCE

A/C NO:19172043000222

IFSC:ORBC0101917

വിദ്യ വിജയകുമാർ : +91-9961367600

ജാസ്മിൻഷ.എം

യുഎൻഎ'

Read More :സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര


Next Story

Related Stories