TopTop

കാർമേഘങ്ങളില്ല 'റോമിയോ'യ്ക്ക് റഡാര്‍ സിഗ്നലുകള്‍ കൃത്യമായി കിട്ടുന്നുണ്ട്; മോദിയെ ട്രോളി ഊര്‍മിള മതോണ്ഡ്കര്‍

കാർമേഘങ്ങളില്ല
പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെ ട്രോളി ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മിള മതോണ്ഡ്കറുടെ ട്വിറ്റര്‍ പോസ്റ്റ്. തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം മോദിയെ ട്രോളുന്നത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാലക്കോട്ട് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, പാക് റഡാറുകളില്‍ നിന്ന് വിമാനങ്ങളെ കാര്‍മേഘങ്ങള്‍ മറയ്ക്കുമെന്ന് താന്‍ സേനയ്ക്ക് അത്മവിശ്വാസം പകര്‍ന്നതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന മോദിയുടെ പരാമര്‍ശമാണ് ട്രോളുകള്‍ക്ക് വഴിവച്ചത്.

'മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി, എന്റെ പ്രിയപ്പെട്ട റോമിയയുടെ ചെവികള്‍ക്ക് കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്' എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്.



Read More :പരിഹാസം മോദിക്കെതിരെയല്ല, മോദിയെ പിന്തുണയ്ക്കുന്ന അഭ്യസ്തവിദ്യര്‍ക്കെതിരെയാണ് 

Next Story

Related Stories