TopTop
Begin typing your search above and press return to search.

'ബോണി കപൂറിന്റെ സ്പർശനം ദുരുദ്ദേശത്തോടെ ആയിരുന്നില്ല'; വാർത്തകൾ തള്ളി നടി ഉര്‍വശി

ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന പ്രചരണത്തിനെതിരേ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഉര്‍വശി റൗട്ടെല്ല. ഒരു മാധ്യമത്തില്‍ വന്ന ചിത്രവും പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ബോണി കപൂറിന്റെ അന്തസ്സ് തകര്‍ക്കുന്ന പ്രചരണമാണിതെന്നും സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയ ട്രോളുകള്‍ തന്നെ ഞെട്ടിച്ചുവെന്നും നടി ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം എന്നിവയെ കുറിച്ച് സംസാരിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതായും താരം ഉന്നയിക്കുന്നു.

ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങിനിടെ ഇരുവരും സംസാരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു വ്യാജ പ്രചരണങ്ങള്‍. 'എന്നെ സ്പര്‍ശിക്കരുതെന്ന്' ഉര്‍വശി ബോണികപൂറിനോട് പറയുന്നതായുള്ള കുറിപ്പോടെയായിരുന്നു അപവാദ പ്രചരണം നടത്തിയത്.







Read More : ദക്ഷിണേന്ത്യ മോദിയുടെ വിദ്വേഷത്തിന്റെ ഇര; വയനാട്ടിൽ മത്സരിക്കുന്നത് അവർക്കൊപ്പം താനുണ്ടെന്ന സന്ദേശം പകരാൻ: രാഹുൽ ഗാന്ധി 



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories