UPDATES

സോഷ്യൽ വയർ

പ്രഭുദേവയുടെ “ഊര്‍വശീ.. ഊര്‍വശീ..” ഗാനം പുനഃസൃഷ്ടിച്ച് ഗണേഷ് മാസ്റ്റര്‍

ബസിനു മുകളിലൂടെ നൃത്തം ചെയ്യുന്നതുള്‍പ്പെടെ എല്ലാ രംഗങ്ങളും വീണ്ടും തയ്യാറാക്കിയിരിക്കുകയാണ് ഗണേഷ് മാസ്റ്റര്‍

തെന്നിന്ത്യന്‍ നടനും കോറിയോഗ്രാഫറുമായ പ്രഭുദേവയുടെ കോറിയോഗ്രഫിയില്‍ പിറന്ന ഗാനം പുനഃസൃഷ്ടിച്ചു കോറിയോഗ്രാഫര്‍ ഗണേഷ് മാസ്റ്റര്‍. പ്രഭുദേവയുടെ ജിന്മദിനത്തില്‍ കാതലന്‍ എന്ന ചിത്രത്തിലെ “ഊര്‍വശി.. ഊര്‍വശി..” എന്ന ഗാനമാണ് ഗണേഷ് മാസ്റ്ററും സംഘവും വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുന്നത്.

പ്രഭുദേവ കോറിയോഗ്രാഫി ചെയ്ത ഗാനത്തിലെ അതേ നൃത്തച്ചുവടുകളും പശ്ചാത്തലവും തന്നെയാണ് പുതിയ ഗാനത്തിനായും ഒരുക്കിയിരിക്കുന്നത്. ബസിനു മുകളിലൂടെ നൃത്തം ചെയ്യുന്നതുള്‍പ്പെടെ എല്ലാ രംഗങ്ങളും വീണ്ടും തയ്യാറാക്കിയിരിക്കുകയാണ് ഗണേഷ് മാസ്റ്റര്‍. പ്രഭുദേവയ്ക്കായുള്ള ഗണേഷ് മാസ്റ്ററുടെ സമ്മാനം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

 

Read More : കെഎം മാണി അന്തരിച്ചു

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍