UPDATES

സോഷ്യൽ വയർ

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ദമ്പതികളുടെ പ്രണയ രംഗം; കേസെടുത്തതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍

ഡല്‍ഹിയിലെ ഒരു മെട്രോ സ്‌റ്റേഷനില്‍ പരസ്യമായി പ്രണയത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെ പോലീസ് കേസ്. ഇതിന് പിന്നാലെ ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഒരു അശ്ലീല സൈറ്റില്‍ ആരോ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു.

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ച് ഡിഎംആര്‍സി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയിലെ ലൈവ് ഫീഡില്‍ നിന്നും സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് ഡെല്‍ഹി മെട്രോയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. അതിനാല്‍ തന്നെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ആരോ ആണ് വീഡിയോ പുറത്തുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിഎംആര്‍സി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ അറിയിച്ചു. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് സഹായകമാകുന്ന എല്ലാ സഹായങ്ങളും പോലീസിന് നല്‍കുമെന്നും അനുജ് വ്യക്തമാക്കി.

അതേസമയം ഡെല്‍ഹി മെട്രോയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഈ വീഡിയോ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ചും വലിയ തോതിലുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

read more:ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍