UPDATES

സോഷ്യൽ വയർ

രണ്ടാമത്തെ പ്രളയം കൊണ്ടും പഠിക്കില്ല; വെള്ളമിറങ്ങിയപ്പോള്‍ മാലിന്യം തള്ളുന്നത് തുടങ്ങി/ വീഡിയോ

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി, കൊയിലേരി പാലത്തില്‍ നടന്ന സംഭവമാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്

മലയാളി രണ്ടാമത്തെ പ്രളയം കൊണ്ടും പഠിക്കില്ലേയെന്ന ചോദ്യവുമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍. പ്രളയജലം ഇറങ്ങിത്തുടങ്ങിയപ്പോള്‍ മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മുതലാണ് വീഡിയോ പ്രചരിക്കാന്‍ ആരംഭിച്ചത്.

ട്രോള്‍ വയനാട് എന്ന ഫേസ്ബുക്ക് പേജില്‍ സൗരഭ് സണ്ണി വയലിങ്കല്‍ എന്നയാളാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി, കൊയിലേരി പാലത്തില്‍ നടന്ന സംഭവമാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘രണ്ടാമത്തെ പ്രളയം കൊണ്ടും നാം പഠിക്കില്ലേ ? വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ ഇന്ന് 12/08/2019 ഉച്ചക്ക് 1 മണിക്ക് മാനന്തവാടി ,കൊയിലേരി പാലത്തില്‍ നിന്ന് വേസ്റ്റ് പുഴയിലേക്ക് തട്ടുന്നു.’ എന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പമുള്ള വാചകം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

also read:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍