സോഷ്യൽ വയർ

തിക്കിത്തിരക്കി ബാരിക്കേഡ് തകര്‍ന്നു; ആവേശം മൂത്ത് അപകടത്തിലായ ആരാധകരെ രക്ഷിച്ച് വിജയ്‌യും സംഘവും/ വീഡിയോ

സംവിധായകന്‍ അറ്റ്ലിയും വിജയ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ സെറ്റിലാണ് അപകടം നടന്നത്.

ആവേശം മൂത്ത് അശ്രദ്ധമായി അപകടം വരുത്തിവെക്കുന്ന ആരാധകരെ അതില്‍ നിന്നും രക്ഷപ്പെടുത്തുന്ന വിജയ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരങ്ങളിലൊരാള്‍. വിജയ്യുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. വിജയിയെ കണ്ടയുടന്‍ ആരാധകര്‍ ആവേശത്തോടെ മുന്നോട്ട് വരികയും തിരക്കുണ്ടായതിനാല്‍ മുമ്പിലുണ്ടായ ബാരിക്കോഡ് തകര്‍ന്ന് മുന്നോട്ട് ചായുകയാണ് ചെയ്തത്. ഉടന്‍ തന്നെ താരവും അണിയറ പ്രവര്‍ത്തകരും തകര്‍ന്ന ബാരിക്കോഡ് താങ്ങിയത് കൊണ്ട് വലിയ അപകടമുണ്ടായില്ല.

ബാരിക്കോഡ് തകര്‍ന്ന് മുന്നിലുള്ള ആളുകള്‍ താഴെ വീണിരുന്നെങ്കില്‍ പുറകില്‍ നില്‍ക്കുന്നവര്‍ മുന്നോട്ട് ആഞ്ഞ് വരുകയും അവരുടെ ചവിട്ടുകൊണ്ട പരിക്കേല്‍ക്കുകയും ചെയ്തിരുന്നേനെ. സംവിധായകന്‍ അറ്റ്ലിയും വിജയ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ സെറ്റിലാണ് അപകടം നടന്നത്.

Read More : ക്രൂരമായ ലൈംഗിക പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയ്‌ലിംഗും പണം തട്ടലും; പൊള്ളാച്ചി പീഡനക്കേസ് പ്രതികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍