സോഷ്യൽ വയർ

‘കാര്‍ത്തിക്, സൂപ്പര്‍സ്റ്റാറിനെ തിരികെ തന്നതിന് നന്ദി’; പേട്ട കണ്ട വിനീത് ശ്രീനിവാസന്റെ പ്രതികരണം

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കാണുന്ന മികച്ച രജനീകാന്ത് ചിത്രമാണ് പേട്ട

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇന്ന് പുറത്തിറങ്ങിയ പേട്ടയെ വാനോളം പുകഴത്തി വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാന്‍ പേട്ടയെ പ്രശംസിച്ചത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കണ്ട രജനികാന്തിന്റെ മികച്ച ചിത്രമാണ് പേട്ടയെന്ന് വിനീത് ഫേസ്ബുക്കില്‍ കുറിച്ചിട്ടു. ഇത്തരത്തില്‍ സിനിമയൊരുക്കിയതിന് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനേയും വിനീത് അഭിനന്ദിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ ഫേസ്ബുക് കുറിച്ചതിപ്രകാരം.., ”ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കാണുന്ന മികച്ച രജനീകാന്ത് ചിത്രമാണ് പേട്ട. ഒട്ടുംമടി കൂടാതെ തന്നെ ഞാന്‍ തിയേറ്ററിനുള്ളില്‍ ഞാന്‍ അലറിവിളിച്ചു. കാര്‍ത്തിക്, (സംവിധായകന്‍) സൂപ്പര്‍ സ്റ്റാറിനെ തിരികെ കൊണ്ടുതന്നതില്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇതൊരു ഗംഭീര ചിത്രമായിരുന്നു.” വിനീത് പറഞ്ഞു നിര്‍ത്തി.

രജനിക്ക് പുറമെ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയുമായിട്ടാണ് പേട്ട ഇന്ന് റിലീസ് ചെയ്തത്. പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം.

മുളകുപാടം റിലീസ് ആണ് പേട്ട കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. രജനീകാന്തിന്റെ സമീപകാല ചിത്രങ്ങളായ പാ രഞ്ജിത്തിന്റെ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെ രജനി തന്റെ സ്‌ക്രീന്‍ ഇമേജിനെ മുന്‍നിര്‍ത്തി പരീക്ഷണം നടത്തിയപ്പോള്‍ സമ്മിശ്രപ്രതികരണമാണ് പതിവ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പാ രഞ്ജിത്ത് ചിത്രങ്ങള്‍ നിരൂപകപ്രശംസ പിടിച്ചുപറ്റിയപ്പോള്‍ രജനിയുടെ വലിയ ആരാധകവൃന്ദത്തില്‍ ഒരു വിഭാഗത്തിന്റെ കൈയടികള്‍ കുറവായിരുന്നു. എന്നാൽ പേട്ട എല്ലാ തരാം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തും എന്നാണ്‌ ഇത് വരെയുള്ള റിപ്പോട്ടുകൾ ചൂണ്ടി കാണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍