UPDATES

സോഷ്യൽ വയർ

മകന്റേയും ഭാര്യയുടേയും ചിത്രത്തിനൊപ്പം സന്തോഷകരമായ ആ രഹസ്യം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്‍, ആര്‍ ജെ മത്തുക്കുട്ടി എന്നിവരടക്കം നിരവധി പേരാണ് വിനീതിന് ആശംസകള്‍ അറിയിച്ചുകൊണ്ടെത്തിയിരിക്കുന്നത്.

ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി പിന്നണിഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. 2012 ഒക്ടോബര്‍ 18ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മൂത്തമകന് രണ്ട് വയസ് തികയുന്ന ദിവസം വിനീത് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയാണ്.

‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്.’ ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് വിനീത് കുറിച്ചു. ‘എന്റെ മകന് ഇന്ന് രണ്ടു വയസ്സാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു കുഞ്ഞിനു കൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്’.

ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്‍, ആര്‍ ജെ മത്തുക്കുട്ടി എന്നിവരടക്കം നിരവധി പേരാണ് വിനീതിന് ആശംസകള്‍ അറിയിച്ചുകൊണ്ടെത്തിയിരിക്കുന്നത്.

2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിന്‍ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍