TopTop
Begin typing your search above and press return to search.

ആളുകളുടെ 'കിളി പറത്തുന്ന' പോസ്റ്റുമായി ജയസൂര്യ

ആളുകളുടെ
നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത വീഡിയോ ആളുകളെ കുഴപ്പിച്ചിരിക്കുകയാണ്. അന്യ രാജ്യത്തിലുള്ള ഒരു യുവതി വാര്‍ത്ത വായിക്കുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാഷ ഏതാണെന്നോ എന്താണ് അവതാരക പറയുന്നതെന്നോ അറിയാതെ കിളിപറന്നിരിക്കുകയാണ് ആരാധകര്‍.

അവതാരകയുടെ സംസാരത്തിലെ കൗതുകം കൊണ്ടാകും താരം വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ നിലപാട്. തന്റെ ഫേസ് ബുക്ക് പേജിലും, ഇന്‍സ്റ്റാഗ്രാം പേജിലുമാണ് ജയസൂര്യ വീഡിയോ പോസ്റ്റ് ചെയ്തത്.



രസകരമായ നിരവധി കമ്മന്റുകളാണ് പോസ്റ്റിനു താഴെ എത്തുന്നത്. എന്തായാലും പറയുന്നതെന്താണെന്ന അറിയില്ലെങ്കിലും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Next Story

Related Stories