TopTop
Begin typing your search above and press return to search.

'വാട്ട് ദ ഫാര്‍ട്ട്' - ഏറ്റവും വലിയ ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും? ഗുജറാത്തില്‍ മത്സരം

ഏറ്റവും ഉറക്കെയുള്ള ശബ്ദത്തില്‍ ആര് കീഴ്ശ്വാസം വിടും? - ഗുജറാത്തിലെ സൂറത്തില്‍ ഈ മാസം 22ന് ഇതിനായി മത്സരം സംഘടിപ്പിക്കുകയാണ്. ഗായകനായ യതിന്‍ സംഗോയ് ആണ് കീഴ്ശ്വാസ മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കീഴ്ശ്വാസ മത്സരം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'വാട്ട് ദ ഫാര്‍ട്ട്' എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

"ഏതാണ്ട് ഒരു 25 ദിവസം മുമ്പ് കുടുംബാംഗങ്ങള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ ഞാന്‍ ഉറക്കെ കീഴ്ശ്വാസം വിട്ടു. അപ്പോള്‍ ആരോ തമാശ പറഞ്ഞു, ഞാന്‍ ഒരു കീഴ്ശ്വാസ മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം കിട്ടുമെന്ന്. അങ്ങനെയാണ് ഈ ഐഡിയ വന്നത്. ഫ്രണ്ട്‌സിനോട് പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കി പൊട്ടിച്ചിരിച്ചു. എന്നാല്‍ ഞാന്‍ ഈ പരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 10 പേര്‍ മാത്രമേ ഉള്ളെങ്കില്‍ പോലും മത്സരം നടത്തണം എന്ന് തീരുമാനിച്ചു. ബിസിനസൊക്കെ ഡള്‍ ആയ നിലവിലേത് പോലുള്ള സാഹചര്യത്തില്‍ രസകരമായ ഒരു പരിപാടി ഒരുക്കുകയായിരുന്നു ലക്ഷ്യം" - യതിന്‍ പറയുന്നു.

30 പേര്‍ എന്‍ട്രിയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്്. കൊല്‍ക്കത്തയില്‍ നിന്ന് വരെ കീഴ്ശ്വാസ മത്സരത്തെക്കുറിച്ച് അന്വേഷിച്ച് സംഘാടകര്‍ക്ക് വിളിയെത്തി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നീ തുകകളും ട്രോഫികളും നല്‍കാനാണ് തീരുമാനം. മൂന്ന് വീഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുക. ഏറ്റവും ദൈര്‍ഘ്യമേറിയ കീഴ്ശ്വാസം, ഏറ്റവും ഉറക്കെയുള്ള കീഴ്ശ്വാസം, ഏറ്റവും സംഗീതാത്മകമായ കീഴ്ശ്വാസം എന്നിങ്ങനെയാണ് പരിശോധിക്കുക. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അഹമ്മദാബാദിലും മുംബൈയിലും കൊല്‍ക്കത്തയിലും സമാനമായ മത്സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് യതിന്‍ സംഗോയ്.

Next Story

Related Stories