TopTop
Begin typing your search above and press return to search.

പൊട്ടിച്ചിരിച്ചു; ഒടുവിൽ വാ അടയ്ക്കാൻ പറ്റാതെ യുവതി

പൊട്ടിച്ചിരിച്ചു; ഒടുവിൽ വാ അടയ്ക്കാൻ പറ്റാതെ യുവതി
ചിരി ആരോഗ്യത്തിന് ന്ലലതാണെന്നും, ചിരി നല്ലൊരു മരുന്നാണെന്നുമെല്ലാം പറയാറുണ്ട്. എന്നാൽ എല്ലാവർക്കും അത് അങ്ങനെ ആകണമെന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചൈനയിലെ ഒരു യുവതിക്കു സംഭവിച്ചത്.

ട്രൈനിൽ ഇരുന്ന് ഉറക്കെ ചിരിച്ച യുവതിയുടെ വാ കോടിപ്പോയി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുവാൻച ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ചൈനയലെ ഗ്യാങ്ഹോ സൗത്ത് റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. യുവതിയുടെ ഭാഗ്യമെന്നു പറയാം ട്രൈനിൽ ആ സമയത്ത് ഒരു ഡോക്ടര്‍ ഉണ്ടായരുന്നു.

സംഭവം കണ്ട യാത്രക്കാർ ആദ്യം യുവതിക്ക് സ്ട്രോക്കാണെന്നാണ് കരുതിയത്. പിന്നീട് വാ കോടിയതാണെന്നു മനസിലാക്കുകയും ഡോക്ടറെ സമീപിക്കുകുമായിരുന്നു. തുടർന്ന് യുവതിയോട് സംസരിക്കാന്‍ ശ്രമിച്ച ഡോകടർക്ക് താടിയെല്ലുകള്‍സ്ഥാനം തെറ്റിയതാണെന്ന് മനസിലായി. പിന്നീട് യുവതിയുടെ ശ്രദ്ധതിരിച്ചാണ് താടിയെല്ലുകൾ ഡോക്ടർ ശരിയാക്കിയത്.

Read More : ‘യുവാക്കളെ ബഹിഷ്‌ക്കരിക്കൂ’; നിര്‍മ്മല സീതാരാമനെതിരെ #BoycottMillennials ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ

Next Story

Related Stories