UPDATES

സോഷ്യൽ വയർ

ഓടുന്ന കാറിന് മുകളില്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച് നൃത്തം ചെയ്ത് യുവതികള്‍ / വീഡിയോ

കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ് കാറിനു മുകളില്‍ നൃത്തം ചെയ്തതെന്ന രീതിയില്‍ ഇവര്‍ക്കെതിരെ വംശീയ ആക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഓടുന്ന കാറിനു മുകളില്‍ നൃത്തം ചെയ്ത് യുവതികള്‍. ജീവനു തന്നെ ഭീഷണിയാകും വിധമായിരുന്നു യുവതികളുടെ നൃത്തം. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സെന്റ് ലൂയിസിലാണ് സംഭവം. നിരത്തിലൂടെ പാഞ്ഞുപോകുന്ന വെള്ള എസ്.യു.വിക്ക് മുകളില്‍ നിന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചായിരുന്നു യുവതികളുടെ നൃത്തം.

അപകടങ്ങള്‍ പതിവായി നടക്കുന്ന സ്ഥലമായതിനാല്‍ യുവതികളുടെ നൃത്തം കണ്ട് എതിരെ വരുന്ന വാഹനങ്ങള്‍ സ്പീഡ് കുറച്ചും റോഡിന്റെ വശങ്ങളിലേക്ക് വണ്ടികള്‍ നിര്‍ത്തിയും അപകട സാധ്യത കുറയ്ക്കുകയായിരുന്നു. അതിനിടെ കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ് കാറിനു മുകളില്‍ നൃത്തം ചെയ്തതെന്ന രീതിയില്‍ ഇവര്‍ക്കെതിരെ വംശീയ ആക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ജനുവരി മാസം അവസാനമായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. യുവതികള്‍ സഞ്ചരിച്ച് കാറിന് രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലെന്നാണ് സൂചന. സംഭവത്തില്‍ സെന്റ് ലൂയിസ് പോലീസ് കേസെടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍