TopTop
Begin typing your search above and press return to search.

പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തമാണ് ഓരോ സിനിമയും; റിമയെ അഭിനന്ദിച്ച് ശാരദക്കുട്ടി

പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തമാണ് ഓരോ സിനിമയും; റിമയെ അഭിനന്ദിച്ച് ശാരദക്കുട്ടി
റിലീസിന് തയ്യാറെടുക്കുന്ന വൈറസ് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ ക്യാരക്ടര്‍ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിപ്പ് വൈറസ് ബാധക്കാലത്ത് മരിച്ച നേഴ്‌സ് ലിനിയായാണ് റിമ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ നടി റിമ യെയും ചിത്രത്തിന്റെ സംവിധായകന്‍ ആഷിക് അബുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

മലയാളത്തിന്റെ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനിയെന്ന കുറിപ്പോടെ ചിത്രത്തിലെ റിമയുടെ ക്യാരക്ടര്‍ പോസ്റ്ററും പങ്കുവെച്ചു കൊണ്ടാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,


'മലയാളത്തിൽ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനി. ഓരോ സിനിമയും പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തവുമാണ്. ഷീല, ശാരദ, ജയഭാരതി, സീമ കാലത്തിനു ശേഷം അഭിനേത്രികൾ സിനിമയെ സ്വന്തം ചുമലിൽ ഏറ്റുന്ന കാഴ്ച. Rima Rajan June 7th release'



Next Story

Related Stories