സോഷ്യൽ വയർ

‘വയനാട് വഴി പോവുന്നവർ ഇവനെ കണ്ടാൽ ഒന്ന് നിർത്തിയേ യാത്രതുടരാവു’; ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് കുറിപ്പ്

അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു. അവനെ കാറിൽ കയറ്റി തിരിച്ചു നടന്നു വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന്.

എല്ലാവരും സ്വപ്നങ്ങളുള്ളവരാണ്, എന്നാൽ മറ്റുള്ളവരുടെ സ്വപനങ്ങൾ സാധ്യമാക്കാൻ കൂടെ നിൽക്കുന്നതായിരിക്കും അതിലും വലിയ സന്തോഷം. ഇത്തരത്തിൽ ഒരു അനുഭവം പങ്കുവക്കുകയാണ് യാസിൻ ബിൻ ബഷീർ ഫേസ്ബുക്ക് കുറിപ്പിലൂടെ. പലർക്കും നിസാരമായി തോന്നുന്ന ഒന്നായിരുന്നു ഇവർ സാധിച്ച് നൽകിയത്. കാറിൽ യാത്ര ചെയ്യണമെന്നുമാത്രമായിരുന്നു ഒരാളുടെ ആഗ്രമാണ് ഇവർ സാധിച്ചത്. ശരീരവളർച്ച കുറഞ്ഞ വയനാട് സ്വദേശിയാണ് കുറിപ്പിലെ താരം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സംഘത്തിന്റെ മുന്നിൽ വയനാട് ലക്കിടിയിൽ വച്ചാണ് 22 കാരനായ യുവാവ് എത്തുന്നത്. എന്നാല്‍ ശാരീരിക പ്രശ്നങ്ങളാൽ പ്രായം തോന്നുമായിരുന്നില്ല. തിരിച്ചു നടന്നുവരാൻ പറ്റുന്ന ദൂരത്തിൽ തന്നെ കാറിൽ കൊണ്ടുപോവുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. തുടക്കത്തിൽ ഞങ്ങളൊന്ന് ഭയന്നെങ്കിലും ഇതിന് സമ്മതിക്കുകയായിരുന്നെന്നു കുറിപ്പ് പറയുന്നു.

ചെറിയ സവാരി കഴിഞ്ഞപ്പോൾ ആ വ്യക്തമയുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞെന്നും അവർ പറയുന്നു. തന്റെ ആഗ്രഹം സാധിച്ചതിലുള്ള ആഹ്ലാദവും ആ വീഡിയോയിൽ പ്രകടമാണ്. ഒരു ചെറിയ കാർയാത്ര തരാമോ എന്നായിരുന്നു അവന്റെ ചോദ്യം. അവന്റെ ആ ചെറിയ ആഗ്രഹം സാധിച്ചുകൊടുത്ത ശേഷമാണ് സംഘം യാത്ര തുടർന്നത്. ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം. ഞങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കാം എന്നായിരുന്നു അവൻ തന്ന തങ്ങളുടെ മനസ് നിറച്ച പ്രതിഫലമെന്നു കുറിപ്പ് പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയിൽ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജൻ ജിജീഷ്. പ്രായം 22. കണ്ടാൽ ഒരു ചെറിയ പയ്യൻ ആണെന്ന് തോന്നും. എന്തോ ഒരു അസുഖം കാരണം വളർച്ചക്കുറവ് സംഭവിച്ചതാണ്. ഞങ്ങൾ വണ്ടി നിർത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു. അവൻറെ ഒരു ആഗ്രഹം പങ്കുവെച്ചു. അവനെ കാറിൽ കയറ്റി തിരിച്ചു നടന്നു വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന്. തുടക്കത്തിൽ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരൻ പറഞ്ഞു. അവനെ ഇവിടെ ഒരു വിധം എല്ലാവർക്കും സുപരിചിതം ആണെന്ന്. എല്ലാവരോടും ഭയങ്കര ഫ്രൻഡ്‌ലി ആണെന്നും. സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം. ഞങ്ങൾക്ക് വേണ്ടി അവൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന് പറഞ്ഞു. വയനാട് റൂട്ടിൽ പോകുന്നവർ അവനെ കണ്ടാൽ വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍