TopTop
Begin typing your search above and press return to search.

സ്വന്തം പേരിലുള്ള ട്രോള്‍ പങ്കുവെച്ച് അഹാന; അജുവിന് വെല്ലുവിളിയെന്ന് സോഷ്യൽ മീഡിയ

സ്വന്തം പേരിലുള്ള ട്രോള്‍ പങ്കുവെച്ച് അഹാന; അജുവിന് വെല്ലുവിളിയെന്ന് സോഷ്യൽ മീഡിയ
സ്വന്തം പേരിലെ ട്രോളുകൾ ആഘോഷമാക്കുന്നതിൽ അജു വർഗീസ് ആണ് മുൻപന്തിയിൽ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ അജുവിന്റെ 'നിലനിൽപ്പിന്' വെല്ലുവിളിയുമായി ഇപ്പോൾ കൂടുതൽ ആളുകൾ രംഗത്തെത്തും എന്ന സൂചനയാണ് പുറത്ത് വരുന്നത്.

ലൂക്ക നായിക അഹാനയാണ് തന്റെ പേരിൽ ഇറങ്ങിയ ട്രോൾ പോസ്റ്റ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അടുത്തു നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രമാണിത്. ഇതിൽ അഹാന ധരിച്ചിരിക്കുന്ന വേഷമാണ് ട്രോളന്മാരെ ആകർഷിച്ചത്.



ചുവന്ന നിറത്തിലെ ഓഫ് ഷോൾഡർ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. ബാലരമയിലെ ഡാകിനിയുമായി താരതമ്യം ചെയ്താണ് ട്രോൾ ഇറങ്ങിയത്. ഡാകിനിയുടെ പുതിയ മേക്കോവർ കണ്ട കുട്ടൂസൻ എന്നാണ് ട്രോൾ പോസ്റ്റിലെ വാചകം.

നടൻ കൃഷ്ണകുമാറിന്റെയും അഭിനേത്രി കൂടിയായ സിന്ധുവിന്റെയും മൂത്ത മകളാണ് അഹാന. ലൂക്ക കൂടാതെ പതിനെട്ടാം പടിയിലും ശ്രദ്ധേയമായ ഒരു വേഷം അഹാന അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഒരിടവേളക്ക് ശേഷമാണു സിനിമയിൽ വീണ്ടും സജീവമായിരിക്കുന്നത്.

Next Story

Related Stories