UPDATES

സോഷ്യൽ വയർ

‘അതെ പ്രണയത്തിലാണ്’; കാമുകന്റെ പേര് വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.

കുറച്ച് കാലങ്ങളായി ബോളിവുഡ് താരം ആമിർ ഖാന്റെ മകളുടെ
പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമമിടുകയാണ് ഇറ ഖാൻ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് തന്റെ കാമുകനെന്ന് പറയുകയാണ് താര പുത്രി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.

ഇറ,നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങിൽ ആണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനു മറുപടിയായി മിഷാലിന്റെ പേരാണ് ഇറ കുറിച്ചത്. ഇതിനു പുറമെ മിഷാലിനെ ആലിംഗനം ചെയ്തുനിൽക്കുന്നൊരു ചിത്രവും പങ്കുവച്ചു.

 

View this post on Instagram

 

New Year’s is such a weird concept. But we go along with it anyway. And its fun.. So Happy New Year!❤

A post shared by Ira Khan (@khan.ira) on

 

View this post on Instagram

 

Hope your Spring Break was sunny and smiley as @mishaalkirpalani’s, which of course, I piled onto ❤❤❤ 📸 @sahirahoshidar

A post shared by Ira Khan (@khan.ira) on

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനു മുമ്പ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇറ പങ്കുവച്ചിട്ടുണ്ട് . സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. എന്നാൽ മിഷാലിന് ഒപ്പമുള്ള ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നേരത്തെ ചർച്ചയായിരുന്നു.

ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍