TopTop
Begin typing your search above and press return to search.

'ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല ' കങ്കണയോട് ക്ഷമ ചോദിച്ച് ആലിയ ഭട്ട്

ബോളിവുഡ് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത്ത് രംഗത്തു വന്നത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിന്നുണ്ടായ പെരുമാറ്റവും അവഗണനയും വേദനിപ്പിച്ചതായാണ് താരം തുറന്നടിച്ചത്. ആലിയ ഭട്ടിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞായിരുന്നു കങ്കണ തുറന്നടിച്ചത്. എന്നാല്‍ ഇപ്പോള്‍ കങ്കണയോട് ക്ഷമ പറഞ്ഞ് ആലിയ ഭട്ട് എത്തിയിരിക്കുകയാണ്.

കങ്കണയെ അസ്വസ്ഥയാക്കണം എന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു. ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോള്‍ താന്‍ അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ തന്റെ മറ്റൊരു സിനിമയായ മണികര്‍ണികയ്ക്ക് ആരില്‍ നിന്നും പിന്തുണ ഉണ്ടായില്ല എന്നുമാണ് കങ്കണ പറഞ്ഞത്. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ ഖാനെയും കങ്കണ വിമര്‍ശിച്ചിരുന്നു.

'ഞാന്‍ പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്ക് എന്നോട് ഇഷ്ടക്കേട് ഇല്ലെന്നാണ്. എനിക്ക് അറിയാം അത്. അവരെ അസ്വസ്ഥയാക്കണം എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നാല്‍ ഒരു നടി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഞാന്‍ കങ്കണയെ ആരാധിക്കുന്നുണ്ട്. എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ്. അങ്ങനെയാകണമെങ്കില്‍ നല്ല ധൈര്യം വേണം. എനിക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഷൂട്ടിങ് തിരക്കിലായിരുന്നു. എനിക്ക് ആരെയും ബുദ്ധിമുട്ടിക്കണം എന്നില്ല' ആലിയ ക്ഷമാപണം നടത്തി.

ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചാണ് കങ്കണ തുറന്നു പറഞ്ഞത്. ഇതെല്ലാം തുറന്നു പറഞ്ഞതിന് ബോളിവുഡ് സിനിമ ലോകം തനിക്കെതിരേ തിരിയുകയാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും തന്നെ ഭയപ്പെടുത്തുന്നതല്ലെന്നും താരം പറഞ്ഞു. ഞാന്‍ ഒരാളെയും വെറുതി വിടില്ല. എല്ലാവരുടേയും ജീവിതം നരകമാക്കുമെന്നും താരം തുറന്നടിച്ചിരുന്നു.


Next Story

Related Stories