TopTop
Begin typing your search above and press return to search.

പാര്‍ലമെന്റിൽ ഉറങ്ങുന്ന രാഹുൽ ഗാന്ധിയും ചൗക്കിദാർ കുമ്പിടിയും; മോദിയെയും രാഹുലിനെയും ട്രോളി ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാര്‍ലമെന്റിൽ ഉറങ്ങുന്ന രാഹുൽ ഗാന്ധിയും ചൗക്കിദാർ  കുമ്പിടിയും; മോദിയെയും രാഹുലിനെയും ട്രോളി ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ പേരിലേക്ക് തങ്ങളുടെ പ്രചരണങ്ങൾ എത്തിക്കുക എന്നത് ഇന്ന് സോഷ്യൽ മീഡിയയിലൂടെ സാധ്യമാണ്.

ഇപ്പോഴിതാ ചാലക്കുടി നിയോജകമണ്ഡലത്തിലെ എൽ ഡിഎഫ് സ്ഥാനാർഥികൂടിയായ നടൻ ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ലോക്‌സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി രാഹുലിനേയും കോണ്‍ഗ്രസിനേയും ട്രോളുകയാണ് ഇന്നസെന്റ്. പാര്‍ലമെന്റില്‍ പി.കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയും പിന്നില്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റും ഉള്‍പ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.



കൂടാതെ നന്ദനം എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കുമ്പടി എന്ന കഥാപാത്രവും ഇന്നസെന്റും ഒരുമിച്ചുള്ള ഒരു ചിത്രയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വിത്ത് ചൗക്കിദാർ കുമ്പിടി' എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.


ചാലക്കുടിയില്‍ ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മത്സരത്തിനിറങ്ങുന്നത്. 2014-ല്‍ ഇടത് സ്വതന്ത്രനായി നിന്ന് കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലത്തില്‍ പി.സി.ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയായിട്ടാണ് ഇന്നസെന്റിന്റെ രംഗത്തുള്ളത്.

Next Story

Related Stories