TopTop
Begin typing your search above and press return to search.

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോയുടെ പുതിയ പാട്ടെത്തി; ഇത്തവണ ധോണിയും കോഹ്‌ലിയും

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോയുടെ പുതിയ പാട്ടെത്തി; ഇത്തവണ ധോണിയും കോഹ്‌ലിയും
ലോകക്രിക്കറ്റില്‍ എന്നും ചര്‍ച്ച ചെയ്യുന്ന താരങ്ങളാണ് വെസ്റ്റിന്‍ഡീസ്് താരങ്ങള്‍. കളി ശൈലികൊണ്ടും പെരുമാറ്റം കൊണ്ടും മൈതാനത്തെ പ്രകടനങ്ങള്‍ കൊണ്ടും അവര്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയെയും ഈ ഗണത്തില്‍പ്പെടുത്താം. ക്രിക്കറ്റ് താരമെന്നതിനപ്പുറത്ത് നല്ലൊരു നര്‍ത്തകനും, ഗായകനുമാണ് ബ്രാവോ. ചാമ്പ്യന്‍ സോംഗിലൂടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ബ്രാവോ ഇപ്പോഴിതാ തന്റെ പുതിയ പാട്ടുമായെത്തി ആരാധകരുടെ ശ്രദ്ധ പിടിക്കുകയാണ്. ഏഷ്യയിലെ തന്റെ ആരാധകരെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ പുതിയ പാട്ടിന് 'ഏഷ്യ' എന്ന പേരാണ് ബ്രാവോ നല്‍കിയിരിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയാണ് താരം പാട്ട് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലിയും, മഹേന്ദ്ര സിംഗ് ധോണിയുമാണ് ബ്രാവോയുടെ ഏഷ്യന്‍ പാട്ടില്‍ ഇടം പിടിച്ചത്. ശ്രീലങ്കയില്‍ നിന്ന് മഹേല ജയവര്‍ധനെ, കുമാര്‍ സംഗക്കാര, പാകിസ്ഥാനില്‍ നിന്ന് ഷഹീദ് ആഫ്രീദി, അഫ്ഗാനിസ്ഥാനില്‍ നിന്ന് റാഷിദ് ഖാന്‍, ബംഗ്ലാദേശില്‍ നിന്ന് ഷകീബ് അല്‍ ഹസന്‍ എന്നിവരെയാണ് ബ്രാവോ തന്റെ പുതിയ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാമ്പ്യന്‍ സോംഗ് പോലെ തന്നെ ബ്രാവോയുടെ പുതിയ പാട്ടും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഹിറ്റായിക്കഴിഞ്ഞു. ലോക്രിക്കറ്റിലെ താരങ്ങള്‍ ഇതിനോടകം പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്.


Next Story

Related Stories