TopTop
Begin typing your search above and press return to search.

'എനിക്ക് വീണ്ടും തെറ്റു പറ്റിയോ? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു'; ‘ഇളയരാജ’ സംവിധായകൻ മാധവ് രാംദാസന്‍

ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടുന്നുണ്ടെങ്കിലും തന്റെ ചിത്രം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് സംവിധായകൻ.

'എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ട്’'- സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.


ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച
ഗിന്നസ് പക്രുവും സിനിമ തീയറ്ററിൽ തന്നെ കാണണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് വലിയ സിനിമകൾ വരുമ്പോൾ ഈ കുഞ്ഞ് സിനിമ എടുത്തു മാറ്റപ്പെടുമെന്നും അതിനു മുമ്പെ കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും പക്രു പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

മൂവി മ്യൂസിക്കല്‍ കട്ട്സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്‍റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Next Story

Related Stories