സോഷ്യൽ വയർ

തടിച്ചു കൂടിയ ആരാധകരോട്, ശബ്ദമുണ്ടാക്കരുത് കുഞ്ഞു മറിയം ഉറങ്ങുകയാണെന്ന് ദുല്‍ഖര്‍; വൈറലായി വീഡിയോ

ആരാധകര്‍ക്ക് നേരെ കൈവീശിയ ദുല്‍ഖര്‍ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യ ഭാഷയില്‍ പറഞ്ഞു.

സിനിമാ താരങ്ങളുടെ വീടിനു മുന്നിലെത്തി എത്തി ആരാധകര്‍ ആരവങ്ങളുണ്ടാക്കുനന്ത് സര്‍വ്വസാധാരണമാണ്. ഇത്തരം വീഡിയോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കാറുമുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാനുമായി ബന്ധപ്പെട്ട വീഡിയോയാണ്. വീട്ടില്‍ ദുല്‍ഖറുണ്ടെന്നറിഞ്ഞ് തടിച്ചുകൂടിയ ആരാധകരെ താരം അല്‍പം പോലും നിരാശരാക്കിയില്ല. ഗെയിറ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ ദുല്‍ഖറിനെ കണ്ട് ആര്‍ത്ത് വിളിക്കുകയായിരുന്നു. ആരാധകര്‍ക്ക് നേരെ കൈവീശിയ ദുല്‍ഖര്‍ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യ ഭാഷയില്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ നിശ്ശബ്ദരായി. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറഞ്ഞതോടെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് അവരെ സന്തോഷിപ്പിച്ചത്.

‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണുവും ബിബിനും ചേര്‍ന്നാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കോമഡിതാരങ്ങളും വേഷമിടുന്നുണ്ട്. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍