സോഷ്യൽ വയർ

ദുല്‍ഖര്‍ ഇന്ത്യന്‍ ടീമില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്‌സിയില്‍ മൈതാനത്ത് നില്‍ക്കുന്നതാണ് ഫോട്ടോ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സിയില്‍ മൈതാനത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നീല കുപ്പായത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയ ഫാക്ടറി’ലെ ലുക്കാണിത്. വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്‌സിയില്‍ മൈതാനത്ത് നില്‍ക്കുന്നതാണ് ഫോട്ടോ.

അനൂജ ചൗഹാന്റെ ‘സോയ ഫാക്ടര്‍’ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. രജപുത്ര പെണ്‍കുട്ടിയായ സോയ സിങ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ ‘കാര്‍വാ’ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍