സോഷ്യൽ വയർ

ഇരട്ട മുഖഭാവങ്ങളുമായി പുതിയ ചിത്രം ‘വെള്ളം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ

രണ്ട് വ്യത്യസ്ത മുഖ ഭാവങ്ങളിലാണ് ജയസൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം ‘വെള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി.പി സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ക്യാപ്റ്റൻ. പുതിയ ചിത്രത്തിന്റെ കഥയൊരുക്കുന്നതും പ്രജേഷ് തന്നെയാണ്.

രണ്ട് വ്യത്യസ്ത മുഖ ഭാവങ്ങളിലാണ് ജയസൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രാര്‍ത്ഥനങ്ങളുണ്ടാകണമെന്നും കൂടെ നില്‍ക്കണമെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട്‌ ജയസൂര്യ ആരാധകരോട് ആവശ്യപ്പെട്ടു. കണ്ണുരുള്ള സാധാരണക്കാരനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് വെള്ളം

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ടിന്റെ സഹസംവിധായകനാണ് പ്രജേഷ്.ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടട്ടില്ല. ചിത്രം മാർച്ച് ആദ്യ വാരം ചിത്രികരണം ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍