UPDATES

സോഷ്യൽ വയർ

‘തീർന്ന് പോകരുതെന്ന് ആഗ്രഹിക്കുന്ന, കണ്ടു മതി വരാത്ത ചില സിനിമകളുണ്ട് അക്കൂട്ടത്തിലേക്ക് ദേ ഒരെണ്ണം കൂടി’; ‘കുമ്പളങ്ങി നൈറ്റ്സ്’ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ

ചിത്രം പ്രതീക്ഷകൾക്കുമപ്പുറം ആയിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ.

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയിൽ നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ , സൗബിൻ ഷാഹിർ ,ശ്രീനാഥ് ഭാസി ,ഷൈൻ നിഗം, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ ഒന്നിക്കുംമ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു. ചിത്രം പ്രതീക്ഷകൾക്കുമപ്പുറം ആയിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ.

സിനിമ നിരൂപണ ഗ്രൂപ്പുകളിൽ എല്ലാം തന്നെ ശ്യാം പുഷ്‌ക്കരന്റെ മികച്ച തിരക്കഥയെയും, താരങ്ങളുടെ മികച്ച പ്രകടനത്തെയും അതോടൊപ്പം മധു സി നാരായണൻ എന്ന പുതിയ സംവിധയകനെയും പ്രശംസിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിലെ ചിത്രത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ;

സുഡാനിയിലെ മാനേജർ മജീദിന് ശേഷം നെപ്പോളിയന്റെ മോൻ സജിയായി വന്ന് ഞെട്ടിച്ച സൗബിൻ , പതിവ് വിഷാദ റോളുകളിൽ നിന്നൊക്കെ മാറിയ ഷെയിൻ , ഷമ്മിയായി വന്ന ഫഹദ് അങ്ങനെ സ്ക്രീനിൽ കണ്ട ഓരോരുത്തരും കിടുവാക്കിയിട്ടുണ്ട്.

തീർന്ന് പോകരുതെന്ന് ആഗ്രഹിക്കുന്ന ,കണ്ടു മതി വരാത്ത ചില സിനിമകളുണ്ട്.അക്കൂട്ടത്തിലേക്ക് ദേ ഒരെണ്ണം കൂടി വന്ന് കേറിയിട്ടുണ്ട്.മധു സി നാരായണൻ – ശ്യാം പുഷ്കരൻ ടീമിന്റെ കുമ്പളങ്ങി നൈറ്റ്സ്..
ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്ന് ഉറപ്പിച്ച് പറയാവുന്ന സിനിമ..
അരുൺ മോഹൻ

Kumbalangi Nights ❤️

First_thoughts.

റിയലിസ്റ്റിക് ആക്കാൻ വേണ്ടി ഏച്ചു കെട്ടിയ റിയലിസം ചേർക്കാതെ cinematic ആയിട്ട് തന്നെ ഉണ്ടാക്കിയ script വെച്ചെടുത്തൊരു സിനിമ.

ശ്യാം പുഷ്‌കറിന്റെ താരപ്രഭയിൽ Madhu C Narayanan എന്ന സംവിധായകന്റെ ക്രാഫ്റ്റ് ശ്രദ്ധിക്കപ്പെടാതെ പോകരുത്. ഇന്റർവ്യൂകളിലും മറ്റും അങ്ങേരെ കൊണ്ടും സംസാരിപ്പിക്കണം. അദ്ദേഹത്തിന്റെ efforts ഇതിൽ ശെരിക്കും കാണാം.

ഫഹദിന്റെ ഷമ്മിയുടെ character hint കൾ ഓരോന്ന് ഇടക്ക് Reveal ചെയ്തപ്പോൾ അവസാനം കൊറച്ചൂടെ elevated ആയിട്ടുള്ള സംഗതികൾ ഷമ്മിയുടെ അടുത്ത് നിന്നും പ്രതീക്ഷിച്ചു. പെട്ടെന്ന് തീർന്നപോലെ.

ഷമ്മി ഒരു പെർഫെക്റ്റ് മലയാളി കുലപുരുഷന്റെ പ്രതിനിധി ആണെന്ന് ഞാൻ ഉറപ്പിച്ചത് സീരിയൽ മാത്രമല്ല ന്യൂസും ഇടക്കൊക്കെ കാണണമെന്ന ഡയലോഗിൽ ആയിരുന്നു. സീരിയൽ കാണുന്നവരെ കുറ്റം പറഞ്ഞു അതിനേക്കാൾ മഞ്ഞയായ news സീരിയൽ പോലെ കണ്ടോണ്ടിരിക്കുന്ന ആണുങ്ങൾക്കിട്ട് വെച്ചത് നന്നായിട്ട് ബോധിച്ചു.

ഇവരുടെ ലൈഫ് പറയുന്നതിനൊപ്പം തന്നെ നേരത്തെ പറഞ്ഞ ആ ഒരു characterisation ഫഹദിന് കൊടുത്തതും കൊണ്ട് കൂടെയായിരിക്കാം അവസാനം കൊറച്ചു ഈസി ആക്കി അവസാനിപ്പിക്കേണ്ടി വന്നത്. Cinematic approach ഉം realistic approach ഉം കൂടെ mix ആയിട്ടാണ് അങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തോന്നുന്നു.

പക്ഷേ ഇതൊന്നും നിങ്ങളുടെ കാഴ്ചാനുഭവത്തെ ബാധിക്കില്ല എന്ന് ഉറപ്പ് തരാം.

കണ്ടിരിക്കാൻ ഭംഗിയുള്ള ഒരുപാട് situations ഉണ്ട്. കുറച്ച് നേരം മാത്രം ഉണ്ടായിരുന്ന ബാറിലെ സൗബിനും ഷൈനും ഉണ്ടായ ആ റെഡ് ടോണിൽ എടുത്ത സീൻ നല്ല ക്ലാസ്സ്‌ ആയി തോന്നി.

സാബിത് അലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍