TopTop
Begin typing your search above and press return to search.

'ഇത്തിരി പ്രേമവും, തേപ്പും, കുറച്ചു കമ്പിയും കൂട്ടിച്ചേർത്തൽ പിള്ളേര് വീണുപോകും എന്ന ചിന്താഗതി മാറ്റുക'; 'ഒരു അഡാറ് ലവ്' സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

ഏറെ നാളത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു ഇന്ന്. ഒരു അഡാറ് ലവ് ഇന്ന് തിയേറ്ററുകളിൽ എത്തി. ആദ്യ ഗാനം ഉണ്ടാക്കിയ ഓളത്തിൽ ഇന്ത്യയിൽ ഒട്ടകത്തെ ചിത്രവും ചിത്രത്തിലെ നായികാ പ്രിയ വാര്യരും ശ്രദ്ധ നേടി. ആദ്യ ഗാനമിറങ്ങി ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ചിത്രം റിലീസ് ആയത്. ഇതിനിടയിൽ ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളും ചിത്രം ഏറ്റു വാങ്ങി. ചങ്ക്‌സ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്.

ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി എന്നാണ് സോഷ്യൽ മീഡിയ റിവ്യൂകൾ വ്യക്തമാക്കുന്നത്.

എന്റെ പൊന്ന് ഒമരേ, ഇത്തിരി പ്രേമവും, തേപ്പും, കുറച്ചു കമ്പിയും കൂട്ടിച്ചേർത്തൽ പിള്ളേര് വീണുപോകും എന്ന തന്റെ ചിന്താഗതി ഒന്ന് മാറ്റി പിടിക്കാൻ നോക്ക്. ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ;
നമ്മൾ എല്ലാവരും വിചാരിച്ച പോലെ മാടമ്പള്ളിയിലെ മാനസികരോഗി ഒടിയൻ ശ്രീമേനോൻ അല്ല, അത് പുതുമുഖങ്ങളുടെ പ്രിയപ്പെട്ട ഒമർ ലുലു..

ഒരു ചവർ ത്രെഡിനെ എത്രത്തോളം വികലമാക്കി അവതരിപ്പിക്കാമോ അത്രയും തീവ്രതയോടെ അത് ചെയ്തു വച്ചിരിക്കുന്നു.ഒമറിന്റെ കഥ ദുരന്തമായപ്പോൾ, sarang&ലിജോയും കൂടിചേർന്നെഴുതിയ തിരക്കഥയും സംഭാഷണങ്ങളും അതിനേക്കാൾ മഹാദുരന്തമായിരുന്നു
പ്രിയയുടെ മാരക പെർഫോമൻസ് കണ്ടപ്പോൾ അരങ്ങത്തേക്ക് വന്ന ഒരു പുതിയ താരപുത്രനെ ഓർമ്മയിൽ വന്നു.
ആകെ കൊള്ളാം എന്ന് തോന്നിയത് ഗാനങ്ങൾ മാത്രമാണ്
ഒമർ എന്ന സംവിധായകന്റെ ഓവർ കോൺഫിഡൻസ് ആയിരുന്നു ചങ്ക്‌സ് എന്ന പടം, സാമ്പത്തികമായി വിജയം കൈവരിച്ചെങ്കിലും ഒത്തിരിയേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ചങ്ക്‌സ് ഇറങ്ങുന്നതിന് മുൻപേ മരണ തള്ളായിരുന്നു മച്ചാൻ
എന്റെ പൊന്ന് ഒമാരെ, ഇത്തിരി പ്രേമവും, തേപ്പും, കുറച്ചു കമ്പിയും കൂട്ടിച്ചേർത്തൽ പിള്ളേര് വീണുപോകും എന്ന തന്റെ ചിന്താഗതി ഒന്ന് മാറ്റി പിടിക്കാൻ നോക്ക്.
Rating-നമ്മൾ ഇതും അതിജീവിക്കും
#VenuGopal
സിനിമ കണ്ടിറങ്ങുന്നവർക്കു സത്യത്തിൽ മറ്റെന്തെങ്കിലും പേര് വിളിക്കാനെ തോന്നത്തുള്ളൂ.തന്റെ ആദ്യ ചിത്രം അത്യവശ്യം കാണാൻ കൊള്ളാവുന്ന ഒന്നാണെങ്കിൽ രണ്ടാമത്തേത് എന്തിനോ വേണ്ടി തിളച്ച സാമ്പാറാരുന്നു..

സിനിമ എന്നത് മാർക്കറ്റിംഗ് കൊണ്ട് മാത്രം തള്ളി ഹിറ്റ് ആക്കേണ്ട ഒന്നല്ല എന്ന് വിഖ്യാത സംവിധായകൻ ഒമർ ലുലു തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കിന്നു..
എന്ത് ഇറക്കിയാലും നാട്ടുകാർ കാണും എന്ന ചിന്താഗതിയാണ് പിള്ളേരെ വെച്ച് ഇങ്ങനെയൊരു ചിത്രത്തിലേക്ക് ഇറങ്ങിപുറപെട്ടതെങ്കിൽ ഗ്രാമങ്ങളിൽ ഇരുന്നു ലോക സിനിമകളെ കുറിച്ച് ചർച്ച ചെയ്യുന്ന സമയമാണ് അപ്പോഴാണ്.സിനിമ റിലീസാകുന്നതിനു മുമ്പേ ഇത്രയധികം ചർച്ച വിഷയമായ മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തുണ്ടായിട്ടില്ല.

ആദ്യത്തെ പാട്ടു കേട്ടപ്പോ ഒരു പ്രതീക്ഷ തോന്നിയെങ്കിലും സംവിധായകന് മേലുള്ള അമിത പ്രതീക്ഷ കൊണ്ട് അത് നിർത്തി.
ഇനി അഭിനയിച്ച കുട്ടികളാണെങ്കിൽ വിരലില്ലെണ്ണാവുന്ന സീനുകൾ കൊള്ളാരുന്നു..ഇത് കഴിഞ്ഞപാടെ പിള്ളേരെ കൊണ്ട് പോയി ഏതെങ്കിലും അഭിനയ പരിശീലന കേന്ദ്രത്തിൽ ചേർക്കുന്നതാരിക്കും ഭാവിയിൽ അവർക്കു നല്ലതു പുരികം പൊക്കലും കണ്ണിറുക്കലും അല്ല അഭിനയം എന്ന് ജനപ്രിയ നടിയും ഭാവനടനും ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം..നല്ല സിനിമകളെ എന്നും സപ്പോർട്ട് ചെയ്യുന്ന വ്യക്തി തന്നെയാണ് ഞാനും..ഒരു സിനിമയെയും ഡീഗ്രേഡ് ചെയ്തു നശിപ്പിക്കാനും താല്പര്യമില്ല..ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം..നല്ല സിനിമകൾ വിജയിക്കട്ടെ ..കൂടുതൽ ഒന്നും പറയാനില്ല
..
ജിഷ്ണു

Next Story

Related Stories