സോഷ്യൽ വയർ

സിഡ്നിയില്‍ 87 കാരിയായ ആരാധികയുമൊത്ത് സമയം ചിലവഴിച്ച ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പരിശീലനത്തിനിടെയും ആരാധകരുമായി ചിലവിടുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ലോകത്തില്‍ എല്ലായിടത്തും ആരാധകരുള്ള താരമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. താരത്തിന്റെ ആരാധകരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. 87 വയസുള്ള ധോണിയുടെ ആരാധികയായിരുന്നു അത്. എസ് സിജി ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ നിരവധി ഇന്ത്യന്‍-ഓസീസ് ആരാധകരും എത്തിയിരുന്നു. അക്കൂട്ടത്തില്‍ വന്ന ഇഡിത് നോര്‍മാനാണ് എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാക്കിയത്. പരിശീലനത്തിന് ഇറങ്ങിയ ധോണിയുടെ ശ്രദ്ധയിലേക്കും മുത്തശ്ശി എത്തി. ഇവര്‍ക്കടുത്തേക്കെത്തിയ ധോനി മുത്തശ്ശിക്കൊപ്പം എത്തി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും കൈകോര്‍ത്ത് വിശേഷങ്ങളും പങ്ക്‌വെച്ചു.

പരിശീലനത്തിനിടെയും ആരാധകരുമായി ചിലവിടുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മികച്ച ഫോമിലല്ലെങ്കിലും ഓസ്ട്രേലിയക്കെതിരെയുള്ളഏകദിന മത്സരങ്ങളിലൂടെയാണ് ധോണി തിരിച്ച് വരുന്നത്.
ലോകകപ്പിലേക്കുള്ള സാധ്യതകള്‍ ഇരട്ടിയാക്കും. ഓസ്ട്രേലിയന്‍ പരമ്പരയിലും മികവ് കാണിക്കാന്‍ ധോണിക്കായില്ലാ എങ്കില്‍ താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മികവ് കാണിച്ച് ഫോമിലെത്തുമ്പോള്‍ ധോണിക്ക് ഫോമിലേക്ക് തിരിച്ച് വരേണ്ടത് അനിവാര്യമായിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍