സോഷ്യൽ വയർ

സഞ്ജു മൂന്നാം നമ്പരില്‍ ഇറങ്ങണം ആരാധകര്‍ പറയുന്നു

ഈ സീസണിലെ രഞ്ജിട്രോഫിക്കിടെ പരിക്കേറ്റ സഞ്ജുവിന്, തുടര്‍ന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി നഷ്ടമായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ തങ്ങളുടെ ഇഷ്ട ടീമുകളെയും താരങ്ങളെ കുറിച്ചും ആരാധകര്‍ വാചാലരാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പേജുകളില്‍ സജീവമായിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. മലയാളികളുടെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഈ സീസണിലും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തന്നെയാണ്. ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു.

മൈതാനത്ത് കഴിഞ്ഞ ദിവസം പരിശീലനം നടത്തിയ സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങളും രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടു. കൂറ്റന്‍ ഷോട്ടുകള്‍ അടിക്കുന്ന സഞ്ജുവിനെ മൂന്നാമനായി ഇറക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പന്തുകളെല്ലാം കൃത്യമായി കണക്ട് ചെയ്ത താരം തകര്‍പ്പന്‍ ഫോമിലാണെന്നതിന്റെ സൂചന അദ്ദേഹത്തിന്റെ ബാറ്റിംഗിലുണ്ടായിരുന്നു.

ഈ സീസണിലെ രഞ്ജിട്രോഫിക്കിടെ പരിക്കേറ്റ സഞ്ജുവിന്, തുടര്‍ന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി നഷ്ടമായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായ താരം കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പരിശീലന ക്യാമ്പിലെത്തുകയായിരുന്നു. സഞ്ജു പരിശീലനത്തിനിടെ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സഞ്ജു ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ ആരാധകരോട് ചോദിച്ചു. ഭൂരിപക്ഷം ആരാധകര്‍ക്കും സഞ്ജു മൂന്നാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങണമെന്നായിരുന്നു അഭിപ്രായം. സഞ്ജു ഓപ്പണിംഗ് ഇറങ്ങണമെന്ന് അഭിപ്രായപ്പെട്ടത് 30 ശതമാനത്തോളം പേരും, ഒമ്പത് ശതമാനം ആരാധകരായിരുന്നു താരം മറ്റേതെങ്കിലും സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍