TopTop
Begin typing your search above and press return to search.

ബിക്കിനി ധരിച്ച 'മാധുരി'ക്ക് വിമർശനം; വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്ന് മറുപടി നൽകി താരം

ബിക്കിനി ധരിച്ച
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രക്ഷേകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ബാംഗ്ലൂർ സ്വദേശിനിയായ മാധുരി. മാധുരി കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽപങ്കുവെച്ച ചിത്രത്തിന്റെ പേരിൽ അശ്ലീല സന്ദേശങ്ങളും കമന്റുകളും നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ കടൽത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നില്ക്കുന്ന ചിത്രത്തിനാണ്  ഇത്തരത്തിൽ വിമർശങ്ങൾ ഉയർന്നത്.കൂടാതെ നടിയെ സമൂഹമാധ്യമത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും വർധിച്ചു.

ഇത്തരം വിമർശനങ്ങൾക്ക് മാധുരി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ..? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ മാധുരി പറഞ്ഞു. കൂടാതെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആ ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

Next Story

Related Stories