സോഷ്യൽ വയർ

കനയ്യകുമാറിനെതിരെ വീണ്ടും വ്യാജ പ്രചാരണം; ബിജെപിയുടെ തൊപ്പിയണിഞ്ഞയാള്‍ മാലയണിയിക്കുന്ന വ്യാജ ചിത്രം (വീഡിയോ)

ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വീഡിയോ സഹിതം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ഓള്‍ട്ട് ന്യൂസ്

പ്രചാരണ പരിപാടിക്കിടെ ബിജെപിയുടെ തൊപ്പിയണിഞ്ഞയാള്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ മാലയണിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ രവിഷ് കുമാറിന്റെ സാമിപ്യത്തിലുള്ള ചിത്രങ്ങളായിരുന്നു അത്. രവിഷ് കുമാറിന്റെ മുന്‍പില്‍ വെച്ച് പ്രചരണ സംഘത്തിലെ ആളുകള്‍ ഒരാളെകൊണ്ട് ബിജെപിയുടെ തൊപ്പിയണിയിക്കുന്നതും, അയാളെകൊണ്ട് കനയ്യകുമാറിനെ മാലയണിയിക്കുന്നതുമായ ചിത്രങ്ങളായിരുന്നു അത്. മാധ്യമപ്രവര്‍ത്തനത്തിന്റേയും, കനയ്യകുമാരിന്റെ ഇലക്ഷന്‍ പ്രചരണത്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഇതിന് നല്‍കിയ അടിക്കുറിപ്പ്.

റിതീഷ് കുമാര്‍ എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടായിരം പേര്‍ ഷെയര്‍ ചെയ്തു. യഥാര്‍ത്ഥത്തില്‍ ഫോട്ടോകളുടെ ക്രമം തെറ്റിച്ചു നല്‍കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു രതീഷ് കുമാര്‍.

ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വീഡിയോ സഹിതം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ഓള്‍ട്ട് ന്യൂസ്. പ്രചാരണത്തിനിടെ ബിജെപിയുടെ തൊപ്പിയണിഞ്ഞെത്തിയ പ്രവര്‍ത്തകനോട് അദേഹത്തിനു പറ്റിയ അമളി കനയ്യകുമാര്‍ പറഞ്ഞുകൊടുക്കുന്നതാണ് വീഡിയോ. പിന്നീട് അയാള്‍ കനയ്യകുമാറിന് മാല അണിയിക്കുന്നതും തൊപ്പിയൂരുന്നതും കാണാം. റിതിഷ് കുമാര്‍ എന്നയാള്‍ ഫോട്ടോകള്‍ തെറ്റായി ക്രമപ്പെടുത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍