TopTop

'കിളവന്മാര്‍ എങ്ങോട്ടാ?'; മുകേഷിനെ 'ചൊറിഞ്ഞ്' യുവാവിന്റെ കമന്റ്: വായടപ്പിച്ച് താരത്തിന്റെ മറുപടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത് ഫോട്ടോയ്ക്ക് മോശം കമന്റിട്ട ആരാധകന് അതേരീതിയില്‍  മറുപടി നല്‍കി നടനും എംഎല്‍എയുമായ മുകേഷ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇന്ന് രാവിലെ മുകേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് ഒരു വ്യക്തി "കിളവന്മാർ എങ്ങോട്ടാ?" എന്ന കമന്റ് ആണ് രേഖപ്പെടുത്തിയത്.

കമന്റ് വന്ന് നിമിഷങ്ങള്‍ക്കുള്ളിൽ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. ഹംസ എന്ന പിതാവിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തയാള്‍ക്കാണ് മുകേഷ് മറുപടി നല്‍കിയിരിക്കുന്നത്. 'ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ' എന്നായിരുന്നു മുകേഷിന്റെ മറുപടി.


മിനിറ്റുകൾക്കുള്ളിൽ തന്നെ മുകേഷിന്റെ കമന്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഒട്ടേറെ ട്രോൾ പോസ്റ്റുകളും ഈ കമന്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.




Next Story

Related Stories