TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമെത്തി നരേന്ദ്രമോദിയുടെ സന്ദേശം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമെത്തി നരേന്ദ്രമോദിയുടെ സന്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് ഇലക്ഷനിംഗ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയാണ് പ്രധാനമന്ത്രി മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സെലിബ്രിറ്റികളോട് ജനങ്ങളെ വോട്ടിംഗില്‍ പങ്കെടുക്കാന്‍ ബോധവത്കരിക്കാനാണ് മോദി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിംഗിനെ കുറിച്ച് പൗരന്‍മാരില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ മൂവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മൂന്ന് പേരും വിസ്മയിപ്പിക്കുന്ന താരങ്ങളാണെന്നും ടീമിനായി പൂര്‍ണ പ്രതിബദ്ധത കാട്ടുന്നവരാണെന്നും ട്വീറ്റില്‍ പ്രധാനമന്ത്രി കുറിച്ചു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് പാദങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലം പ്രഖ്യാപിക്കും. മെയ് 23 നാണ് ഫലപ്രഖ്യാപനം.


Next Story

Related Stories