UPDATES

സോഷ്യൽ വയർ

പ്രധാനമന്ത്രീ, ഡിസ്ലെക്സിയ താങ്കള്‍ക്ക് പരിഹസിക്കാനുള്ള ഒരവസ്ഥയല്ല, ഒരു രാജ്യത്തെക്കൂടിയാണ് താങ്കള്‍ അപമാനിച്ചത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ മോദി ഡിസ്ലെക്സിയ ഉള്ളവരെ അപമാനിച്ചു എന്നാണ് ആരോപണം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  പദാന്ധത, അഥവാ വായിക്കാനും എഴുതാനുമുള്ള പ്രയാസം (dyslexia) നേരിടുന്നവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയെന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ ഐഐടി ഖരഗ്പൂരിലെ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ സന്ദർഭോചിതമല്ലാത്ത കമന്റ് വന്നത്. [Read More: രാഹുൽ ഗാന്ധിയെ കളിയാക്കാൻ പ്രധാനമന്ത്രി ‘പദാന്ധത’യുള്ള കുട്ടികളെ അവഹേളിച്ചു; മോദിക്കെതിരെ വ്യാപക പ്രതിഷേധം] നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് മോദിക്കെതിരെ പ്രതിഷേധ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വൈഖരി ആര്യാട്ട് എഴുതിയ കുറിപ്പ് ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്.

വൈഖരിയുടെ കുറിപ്പ്

I’m a dyslexic person. വായിക്കുമ്പോൾ അക്ഷരങ്ങൾ, അക്കങ്ങൾ ഒക്കെയും തിരിഞ്ഞു പോവുക, എഴുതുമ്പോൾ അക്ഷരങ്ങൾ, ചിലപ്പോൾ വാക്കുകൾ തന്നെ മിസ് ആവുക എന്നതൊക്കെ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദുരിതമയമാക്കിയ സ്കൂൾ കാലം മുഴുവനും കഴിഞ്ഞാണ് താരേ സമീൻ പർ കാണാൻ അവസരം കിട്ടിയത്. സിനിമയിലെ ഇഷാന്റെ ബോർഡിംഗ് ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞതിലും അപ്പുറം എന്നെ സ്പർശിച്ചത് ഡിസ്ലെക്സിയ എന്ന അവസ്ഥയെപ്പറ്റിയുള്ള വിശദീകരണമായിരുന്നു. എത്രയോ കാലം ഞാൻ അനുഭവിച്ച ദുരിതത്തിന്, സഹിച്ച അപമാനങ്ങൾക്ക്, കൊണ്ട തല്ലുകൾക്ക് ഒക്കെയും ഒരു explanation! Finally!

ഡിസ്ലെക്സിയ പ്രോജക്റ്റ് വിഷയമായി തിരഞ്ഞെടുത്ത കൂട്ടുകാരിക്ക് സബ്ജക്റ്റ് ആയത് അതുകൊണ്ട് തന്നെ ഒരു മടിയും കൂടാതെയായിരുന്നു. I try to be vocal about this issue. കാരണം അതുകൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾ അത്രയേറെയാണ്. ക്ലാസുകൾ മനസിലാകാതെ, പരീക്ഷകളിൽ അറിയുന്നത് പോലും എഴുതാൻ പറ്റാതെ, ആശയക്കുഴപ്പത്തിലായി, എല്ലായിടത്തും മണ്ടനെന്നോ മടിയനെന്നോ മടിച്ചിയെന്നോ ഒക്കെ ലേബൽ ചെയ്യപ്പെട്ട് അപമാനിതരായി, തല്ല് കൊണ്ട്, അതിലുമേറെ മാനസികമായി തളർന്ന് വളരുന്ന കുഞ്ഞുങ്ങൾ…

ഡിസ്ലെക്സിയ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയില്ല. കൃത്യമായ ഡയഗ്നോസിസോ പ്രത്യേക പരിശീലനമോ ഇല്ലാതെ എന്റെ formative years കഴിഞ്ഞു പോയത് കൊണ്ട് ഇനി എന്ത് ചെയ്യാൻ പറ്റുമെന്നും അറിയില്ല. ആകെ ചെയ്യാനുള്ളത് എക്സ്ട്രാ എഫർട്ട് എടുക്കലാണ്. I have to put double the effort other people take in writing and reading because it is that hard for me. And I want to be a writer, in spite of that.

എഴുത്തും വായനയും മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഡിസ്ലെക്സിയ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. Direction sense ഇല്ലായ്മ അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എത്രവട്ടം ചിരപരിചിതമായ സ്ഥലങ്ങളിൽ പോലുമെനിക്ക് വഴി തെറ്റിയിട്ടുണ്ടെന്നോ! മാപ്പ് നോക്കി ഒരു സ്ഥലത്ത് പോകാൻ എന്നെക്കൊണ്ട് പറ്റില്ല. സ്പീഡും ഡിസ്റ്റൻസും കാൽക്കുലേറ്റ് ചെയ്യാൻ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. അതുകൊണ്ട് റോഡ് ക്രോസ് ചെയ്യാൻ പോലും പറ്റാതെ നിന്ന് കരഞ്ഞിട്ടുണ്ട്. ഒരിക്കലും എന്റെ നേരേ എറിയുന്ന ഒരു സാധനവും എനിക്ക് പിടിക്കാൻ പറ്റാറില്ല. I duck instead :-/ Hand eye coordination മറ്റൊരു പ്രശ്നം. നിസാരമായി ചായപ്പൊടി എടുത്ത് സ്പൂൺ തിരികെ ഡപ്പിയിലിടാൻ പറ്റാതെ മിനിറ്റുകളോളം ശ്രമിച്ചിട്ട് പറ്റാതെ ഫ്രസ്ട്രേഷനിൽ അതെടുത്ത് എറിഞ്ഞിട്ടുണ്ട്. സ്റ്റെപ്പുകളിൽ തലയടിച്ച് വീണ് മതിയായതോടെ സ്റ്റെപ്പുകൾ പേടിസ്വപ്നമാണ്… അങ്ങനെയങ്ങനെ ഒരു ജീവിതം..

I wish I got the help I needed as a kid. I wish life was a bit more easy.. There is nothing funny about dyslexia.

There is no way to sugarcoat this. That mere moronic comment made by our PM prove how hard we failed as a nation. We elected a bully as our leader. Great!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍