UPDATES

ട്രെന്‍ഡിങ്ങ്

ശശി തരൂരിന്റെ ‘കന്നുകാലി ക്ലാസില്‍’ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര

രാഹുലിനൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു.

വിമാനങ്ങളിലെ എക്കണോമി ക്ലാസിനെ cattle class (കന്നുകാലി ക്ലാസ്) എന്നാണ് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു. അതേസമയം ബിഹാറിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുന്ന റാലിയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തിയത് എക്കണോമി ക്ലാസിലാണ്.

രാഹുലിനൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറില്‍ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പാറ്റ്‌നയില്‍ രാജീവ് ഗാന്ധിയാണ് അവസാനമായി റാലി നടത്തിയത്. 1990ലെ മണ്ഡല്‍ പ്രക്ഷോഭകാലത്ത് ബിഹാറില്‍ അടിത്തറ നഷ്ടമായ കോണ്‍ഗ്രസിന് പിന്നീട് സംസ്ഥാനത്ത് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. ഇപ്പോള്‍ ജന്‍ ആകാംഷ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി സഖ്യം വിട്ട മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീ കക്ഷികള്‍ സഖ്യത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍