TopTop
Begin typing your search above and press return to search.

അതിരുകടന്ന്‌ വിജയ്-അജിത്ത് ആരാധകരുടെ 'ഫാൻ ഫൈറ്റുകൾ'; വൈറലായി #RIPactorvijay ഹാഷ് ടാഗ്

അതിരുകടന്ന്‌ വിജയ്-അജിത്ത് ആരാധകരുടെ
സൂപ്പർ താരങ്ങളുടെ ഫാൻസുകാർ തമ്മിലുള്ള തർക്കങ്ങളൂം, മത്സരങ്ങളും ഇതാദ്യമല്ല. ബോളിവുഡ് മുതൽ മോളിവുഡ് വരെ നീണ്ടു നിൽക്കുന്നതാണീ 'ഫാൻ ഫൈറ്റുകൾ'. തങ്ങളുടെ ഇഷ്ട്ട താരങ്ങളെ പുകഴ്ത്താനും മറ്റുതാരങ്ങൾക്കെതിരെ സംസാരിക്കാനും, ട്രോളുകൾ പ്രചരിപ്പിക്കാനുമെല്ലാം ഇന്ന് വിവിധ ഗ്രൂപ്പുകളും, പേജുകളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇപ്പോഴിതാ വ്യാജ മരണവാർത്തകൾ സൃഷ്ടിച്ച് പ്രതികാരം തീർത്തിരിക്കുകയാണ് ട്വിറ്ററിൽ ഒരു കൂട്ടം ആരാധകർ .

#RIPactorVijay എന്ന ഹാഷ് ടാഗ് കണ്ടവരെല്ലാം ആദ്യം ഒന്ന് ഞെട്ടി. പിന്നീടാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്ത് വന്നത്. തല അജിത്ത് ഫാൻസ്‌ ഇളയദളപതി വിജയ് ഫാൻസിനോട് ചെയ്ത പ്രതികാരമാണിതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.





ഇത്തരത്തിൽ നടൻ വിജയുടെ ചിത്രങ്ങളും സിനിമകളും കൂട്ടിയിണക്കി 50,000 ത്തോളം ട്വീറ്റാണ് #RIPactorVIJAY ഹാഷ് ടാഗിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ ട്വിറ്റർ ട്രെൻഡിങ് ലിസ്റ്റിലും ഈ ഹാഷ് ടാഗ് ഇടം നേടിയിരിക്കുകയാണ്. നിലവിൽ ട്വിറ്റർ ട്രെൻഡിങ്ങിൽ ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഈ ഹാഷ് ടാഗ്.



അജിത്തിൻ്റെ പുതിയ ചിത്രം 'നേർക്കൊണ്ട പാർവൈ' ആഗസ്റ്റ് 8ന് റിലീസിന് തയ്യാറെടുക്കുകയാണ്. ദീപാവലി റിലീസായി വിജയ് യുടെ ബിജിൽ എന്ന ചിത്രവും എത്തും. തല ഫാൻസ് #August8_Padikattu, അതായാത് ശവത്തിന് തുല്യം എന്ന് അർത്ഥം ഉളവാക്കുന്ന രീതിയിലുള്ള ട്വീറ്റ് ട്രെൻഡ് ആക്കിയിരുന്നു. ഹാഷ് ടാഗ് വൈറൽ ആയത്തോട് വിജയ് അജിത് ഫാൻസ്‌ തമ്മിലുള്ള പോര് കൂടുതൽ ശക്തമായി. ഇതിന് പ്രതികാരമായി എന്തായാലും വെറുതേ വിടില്ല എന്ന മട്ടിൽ തല ഫാൻസ് കച്ച കെട്ടിയിറിങ്ങിയിരിക്കുകാണ് എന്നതിന് തെളിവാണ് പുതിയ ഹാഷ് ടാഗ്ട്രെൻഡിംഗ്.



ഇത്തരം കാര്യങ്ങൾ തമിഴകത്തെ നാണം കെടുത്തുന്നുവെന്നും വിമർശനങ്ങൾ ഉയരുകയാണ്. അതേ സമയം ക്രിക്കറ്റ് താരം അശ്വിൻ ഉൾപ്പെടെ ഈ ഹാഷ് ടാഗ് പ്രതികാരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് കാലം തെറ്റി പെയ്‌ത മഴയെ കുറിച്ചോ വരൾച്ചയെ പറ്റിയോ അസ്വസ്ഥമാക്കുന്ന ക്രിമിനൽ കേസുകളേയോ കുറിച്ചോ ചർച്ചചെയ്യാതെ ഇന്നത്തെ തലമുറ ഈ ഹാഷ് ടാഗിന് പിന്നാലെയാണ് എന്നാണ് ആസ്വിൻ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തത്




Next Story

Related Stories