TopTop
Begin typing your search above and press return to search.

ന്യൂട്ടണും ‘ഉണ്ട’യും തമ്മിൽ എന്ത് ബന്ധം; തിരക്കഥാകൃത്ത് ഹര്‍ഷദ്ന്റെ കുറിപ്പ്

ന്യൂട്ടണും ‘ഉണ്ട’യും തമ്മിൽ എന്ത് ബന്ധം; തിരക്കഥാകൃത്ത് ഹര്‍ഷദ്ന്റെ കുറിപ്പ്

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഉണ്ട'. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈദ് റിലീസായി തീയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിലും ഒന്നാമതായിരുന്നു. ടീസറിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ ചിത്രത്തിന് പിന്നിലുള്ള അധ്വാനം പറയുകയാണ് തിരക്കഥാകൃത്തായ ഹര്‍ഷദ്.

ഉണ്ട സിനിമ സാധ്യമാക്കുന്നതില്‍ നിര്‍ണായക സ്വാധീനമായ കിരേന്ദ്ര യാദവ് എന്ന ഛത്തീസ്ഗഢുക്കാരനെക്കുറിച്ചാണ് ഹര്‍ഷദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നേരത്തെ ബോളിവുഡില്‍ പുറത്തിറങ്ങിയ ന്യൂട്ടണ്‍ സിനിമയുടെ ഭാഗം കൂടിയാണ് കിരേന്ദ്ര യാദവ്. കൂടാതെ ഉണ്ടയുടെ ടീസർ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിന് ന്യൂട്ടൺ എന്ന ബോളിവുഡ് ചിത്രവുമായി സാമ്യം ഉണ്ടോ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

ഹർഷദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

റഹ്മാന്റെ കൂടെ നിൽക്കുന്നത് കിരേന്ദ്ര യാദവ് ( Khirendra Yadav)എന്ന ഛത്തിസ്ഗുകാരൻ. ഇദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ #ഉണ്ട എന്ന സിനിമ സാധ്യമാകാൻ ഞങ്ങൾ കുറേ കൂടി പണിപ്പെട്ടേനെ. 2016 ന്റെ മദ്ധ്യത്തിലാണ് ഒരു പത്രക്കട്ടിംഗും അതിന് പിന്നാലെ അലഞ്ഞ രണ്ട് വർഷത്തെ റിസർച്ചും കൊണ്ട് റഹ്മാൻ എന്നെ കാണുന്നത്. അവൻ ആദ്യമായി ചെയ്യാൻ വിചാരിച്ച ഈ സിനിമയെ കുറിച്ച് സംസാരിച്ചത്. പിന്നീട് 2016 നവമ്പറോടെ കഥ നടന്ന സ്ഥലം കാണാനും അറിയാനും ഞങ്ങൾ ബസ്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യയുടെ റെസ്കോറിഡോർ എന്നറിയപ്പെടുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് പറയപ്പെടുന്ന ബസ്തറിലേക്ക്.

മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ യാത്ര. ആരെ കാണണം, ആരെ വിശ്വസിക്കണം, ആരെയൊക്കെ പേടിക്കണം എന്നൊന്നും അറിയാത്ത അനിശ്ചിതത്വത്തിന്റെ ഒരു യാത്ര. അന്ന് ഡൽഹിയിലുണ്ടായിരുന്ന ജേണലിസ്റ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒടുവിൽ ഞങ്ങൾ ഈ കിരേന്ദിലെത്തി. പിന്നീടങ്ങോട്ട് നക്സൽ എഫക്റ്റഡ് എരിയയും അല്ലാത്ത സ്ഥലങ്ങളും ഉന്നത ഉദ്യോഗസ്ഥരെയും അങ്ങനെ എല്ലാം സഹായവും ചെയ്തു തന്നത് ഈ കിരേന്ദ് യാദവ്. അങ്ങിനെയിരിക്കെ സ്ഥലവും സംഭവങ്ങളും അറിഞ്ഞ ശേഷം ഞങ്ങൾ ചോദിച്ചു:

ഇവിടെ സിനിമ ഷൂട്ട് ചെയ്യാനൊക്കെ പറ്റ്വോ കിരേന്ദ്? പ്രശ്നമാവുമോ?

ഹേയ് ! അതിനെന്താ? ഒരു ഹിന്ദി സിനിമ ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് പോയതേ ഉള്ളൂ. ഞാനും അതിൽ അഭിനയിച്ചിട്ടുണ്ട്.

ആണോ? ഏതാ സിനിമ ..?

ന്യൂട്ടൻ

#വരുന്നുണ്ട




Next Story

Related Stories