TopTop
Begin typing your search above and press return to search.

'ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാർ, ബല്ലാത്ത ജാതി എഡിറ്റിംഗ്'; വീഡിയോ പങ്കുവെച്ച് സുരാജ് വെഞ്ഞാറമ്മൂട്

ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാർ, ബല്ലാത്ത ജാതി എഡിറ്റിംഗ്; വീഡിയോ പങ്കുവെച്ച് സുരാജ് വെഞ്ഞാറമ്മൂട്

ട്രോളന്മാരുടെ ഇഷ്ട്ട കഥാപ്രതമാണ് നടൻ സൂരജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ദാമു ട്രോളുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ദാമുവിന്റെ ഒരു കിടിലൻ ട്രോൾ വൈറലായിരിക്കുകയാണ്. പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറിലെ രംഗങ്ങൾ ചേർത്ത് ആണ് ഇപ്പോൾ ദാമുവിനെ എഡിറ്റ് ചെയ്തിരിക്കുന്നത്. ലൂസിഫറിലെ വൻ സ്വീകാര്യത നേടിയ സംഭാഷണങ്ങളും ഉൾപ്പെടുത്തിയാണ് ഈ വിഡിയോ.

നടൻ സുരാജ് വെഞ്ഞാറമ്മൂടും ഈ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. 'ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാർ. ബല്ലാത്ത ജാതി എഡിറ്റിംഗ്..' എന്ന കുറിപ്പിനൊപ്പമാണ് സുരാജ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. സിനിമയിറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് ദശമൂലം ദാമുവിന്റെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇതിനു മുൻപും നിരവധി സിനിമകളുമായി ബന്ധപ്പെട്ടും 'ദശമൂലം ദാമു' ട്രോളുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.


Next Story

Related Stories