TopTop
Begin typing your search above and press return to search.

'നിനക്ക് കുത്താന്‍ തോന്നുന്നുണ്ടോ ടാ...കുത്തടാ കുത്തി നോക്കടാ'; പശുവിന്റെ മുന്നില്‍ നെഞ്ചും വിരിച്ച് നിന്ന് പക്ഷി

കുത്താന്‍ വരുന്ന പശുവിന്റെ മുന്നില്‍ നെഞ്ചും വിരിച്ച് നിന്നാല്‍ എന്ത് സംഭവിക്കും. പശു പേടിച്ചു പിന്മാറും. അത്തരത്തിലുള്ളൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെ മുന്നില്‍ ധൈര്യത്തോടെ നില്‍ക്കുന്നതാകട്ടെ ഒരു പക്ഷിയും.

2017 മുതല്‍ ഇന്റെര്‍നെറ്റിലുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. വീഡിയോയില്‍ അക്രമാസക്തരായി നില്‍ക്കുന്ന പശുക്കൂട്ടത്തില്‍ നിന്നും ഒരു പശു പക്ഷിക്കു നേരെ വരുന്നു. എന്നാല്‍ ധൈര്യത്തോടെ മുന്നില്‍ തന്നെ നില്‍ക്കുകയാണ് പക്ഷി. ഒപ്പം പശുവിന്റ നെറ്റിയില്‍ കൊത്തുന്നുമുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള പക്ഷി കനഡ ഗൂസ് എന്ന പക്ഷിയാണെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭയത്തെക്കാള്‍ വലിയ മിഥ്യയില്ല എന്ന ക്യാപ്ഷനോടെയ ധിപാന്‍ഷു കബ്ര ഐപിഎസ് കാരനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ധൈര്യത്തിന്റെ ശക്തി എന്നും, ആ പക്ഷിയെ പോല എനിക്കും ധൈര്യശാലിയാകണമെന്നുമെല്ലാം നിരവധിയാളുകള്‍ വീഡിയോയ്ക്ക് കമന്റ് ഇടുന്നുണ്ട്.



Next Story

Related Stories